Image

ഹോര്‍ഷാമില്‍ സീയോന്‍ രാഗ സന്ധ്യ ഏഴിന്

Published on 06 July, 2017
ഹോര്‍ഷാമില്‍ സീയോന്‍ രാഗ സന്ധ്യ ഏഴിന്
  ഹോര്‍ഷം: യുകെയിലെ നിരവധി സ്‌റ്റേജുകളില്‍ പെര്‍ഫോം ചെയ്തിട്ടുള്ള അനുഗ്രഹീത ഗായകന്‍ ജോണ്‍സന്‍ ജോണിന്റെ മ്യൂസിക് ഗ്രൂപ്പ് ആയ സിയോണ്‍ മെലോഡീസിന്റെ പ്രമോഷന്റെ ഭാഗമായി നടത്തുന്ന സംഗീത മാമാങ്കം ജൂലൈ ഏഴിന് (വെള്ളി) നടക്കും. വൈകുന്നേരം അഞ്ചിന് ഹൊര്‍ഷാമിലെ ഡ്രില്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ അനുഗ്രീഹത ഗായകന്‍ വില്‍സ്വരാജിനൊപ്പം ഹേവാര്‍ഡ്‌സ്ഹീത്ത് സ്വദേശി സജി ജോണ്‍, ജോണ്‍സണ്‍, സജി, ബിനോയ് ജോണ്‍, ഡാനി, ഉണ്ണികൃഷ്ണന്‍, മിഥുന്‍, ആന്േ!റാ, അനീഷ്, ഉല്ലാസ് എന്നീ ഗായകരും പ്രജിത, ഹെലന്‍, അശ്വതി, സിലു, ടെസ് എന്നീ ഗായികമാരും ഗാനങ്ങള്‍ ആലപിക്കും. സംഗീത മാമാങ്കത്തിന് മാറ്റു കൂട്ടുവാനായി സന്തോഷ് മേനോന്റെ ശിക്ഷണത്തില്‍ ഡാന്‍സ് പഠിക്കുന്ന ക്രോയിഡോണ്‍ കലാ ക്ഷേത്രയിലെ കുട്ടികളുടെ ഡാന്‍സ് പ്രോഗ്രാമും യുകെയിലെ പ്രസിദ്ധമായ നിസരി ഓര്‍ക്കസ്ട്രയുടെ അകന്പടിയോടെ എ.ആര്‍. റഹ്മാന്റെ മ്യൂസിക് ട്രൂപ്പില്‍ കീ ബോര്‍ഡ് വായിച്ചിട്ടുള്ള സന്തോഷ് നന്പ്യാരും ഷോയില്‍ പെര്‍ഫോം ചെയ്യുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. അവതരണ കലയില്‍ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ലക്ഷ്മി മേനോനൊപ്പം യുക്മ സ്റ്റാര്‍ സിംഗര്‍ 2016 ലെ അവതാരിക ജെന്നിയും സിയോണ്‍ രാഗ സന്ധ്യയുടെ അവതാരാകരാകും. പരിപാടി ഗര്‍ഷോം ടെലിവിഷനില്‍ ലൈവ് ആയി കാണുവാനുള്ള സൗകര്യം ഉണ്ടായിരിക്കും. മിതമായ നിരക്കില്‍ നാടന്‍ ഭക്ഷണവും സൗജന്യമായ കാര്‍ പാര്‍ക്കിംഗ് സൗകര്യവും ലഭ്യമാണ്. പ്രവേശനം സൗജന്യമാണ്. പ്രമുഖ നഴ്‌സിംഗ് ഏജന്‍സിയായ െ്രെപം കെയര്‍ ആണ് മുഖ്യ പ്രായോജകര്‍. റോസ് ഡിജിറ്റല്‍ ഹോര്‍ഷം, റോയല്‍ ഇവെന്റ്‌സ് യുകെ ഹോര്‍ഷം, എഎന്‍അര്‍സി. ഫിസിയോ തെറാപ്പി ഹോര്‍ഷം, കുമ്മോണ്‍ ട്യൂഷന്‍സ് ഹോര്‍ഷം, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഓപ്പണ്‍ വര്‍ക്ക് ലിമിറ്റഡ് എന്നിവരാണ് മറ്റു സ്‌പോണ്‍സേഴ്‌സ്. വിലാസം: Drill Hall, Denne Road, Horsham RH12 1JF

 റിപ്പോര്‍ട്ട്: റോജിമോന്‍ വര്‍ഗീസ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക