Image

സെന്റ് മൈക്കിള്‍സ് ചാപ്പലിന്റെ കൂദാശ ആറിന്

Published on 06 July, 2017
സെന്റ് മൈക്കിള്‍സ് ചാപ്പലിന്റെ കൂദാശ ആറിന്

      ലണ്ടന്‍: യുകെയിലെ ക്‌നാനായ കത്തോലിക്കര്‍ക്ക് അഭിമാന മുഹൂര്‍ത്തം സമ്മാനിച്ച് സ്വന്തമായി ഒരു ദേവാലയമെന്ന സ്വപ്നം പൂവണിയുന്നു. സെന്റ് മൈക്കിള്‍സ് ചാപ്പലിന്റെ കൂദാശ കര്‍മം ജൂലൈ ആറിന് (വ്യാഴം) വൈകുന്നേരം 6.30ന് നടക്കുന്ന ചടങ്ങില്‍ കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരി നിര്‍വഹിക്കും. 

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വികാരി ജനറാള്‍ ഫാ. സജി മലയില്‍ പുത്തന്‍പുര, ഫാ. സജി തോട്ടം, ഫാ. മാത്യു കട്ടിയാങ്കല്‍, ഫാ. ഫിലിപ്പ് കുഴിപ്പറന്പില്‍, ഫാ. ജസ്റ്റിന്‍ കാരയ്ക്കാട്ട്, ഫാ. ഏബ്രഹാം പറന്‌പേട്ട് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. സ്‌നേഹവിരുന്നോടെ ചടങ്ങുകള്‍ സമാപിക്കും. 

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക