Image

ഫ്രാങ്ക്ഫര്‍ട്ടില്‍ ദുക്‌റാന തിരുനാള്‍ ഒന്പതിന്

Published on 06 July, 2017
ഫ്രാങ്ക്ഫര്‍ട്ടില്‍ ദുക്‌റാന തിരുനാള്‍ ഒന്പതിന്


      ഫ്രാങ്ക്ഫര്‍ട്ട്: യേശുശിഷ്യനും ഭാരത അപ്പസ്‌തോലനുമായ മാര്‍ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ ജൂലൈ ഒന്പതിന് (ഞായര്‍) ആഘോഷിക്കുന്നു. വൈകുന്നേരം നാലിന് ഫ്രാങ്ക്ഫര്‍ട്ട് റ്യോഡല്‍ഹൈം വിശുദ്ധ അന്തോണിയൂസ് ദേവാലയത്തിലാണ് തിരുക്കര്‍മങ്ങള്‍. 

ആഘോഷമായ ദിവ്യബലിയിലേയ്ക്കും തുടര്‍ന്നു നടക്കുന്ന സ്‌നേഹവിരുന്നിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. തോമസ് ഈഴോര്‍മറ്റം സിഎംഎഫും പള്ളിക്കമ്മറ്റിയും അറിയിച്ചു.

ഇടവകയിലെ തോമസ് നാമധാരികളാണ് ഇത്തവണയും തിരുനാള്‍ നടത്തുന്നത്. പ്രദീപ് തുണ്ടിയില്‍, ബേബിച്ചന്‍ കൈനിക്കര എന്നിവരാണ് ഈ വര്‍ഷത്തെ പ്രസുദേന്തിമാര്‍.

വിവരങ്ങള്‍ക്ക്: ഫാ. തോമസ് 0157 86559296, ബിജന്‍ കൈലാത്ത്, സിസ്റ്റര്‍ എമിലി എസ്എബിഎസ്, ഗ്രേസി പള്ളിവാതുക്കല്‍, സാജന്‍ മണമേല്‍, ആന്റണി കൈനിക്കര, സുനില്‍ ആന്റണി.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക