Image

അനുഭവിച്ചറിഞ്ഞ വിശ്വാസം നിലനില്‍ക്കുന്നു: മാര്‍ നിക്കോളോവോസ്

ജീമോന്‍ റാന്നി Published on 06 July, 2017
അനുഭവിച്ചറിഞ്ഞ വിശ്വാസം നിലനില്‍ക്കുന്നു: മാര്‍ നിക്കോളോവോസ്
അനുഭവിച്ചറിഞ്ഞ വിശ്വാസം നിലനില്‍ക്കുന്നു. കേട്ടറിഞ്ഞ വിശ്വാസമല്ല അനുഭവിച്ചറിഞ്ഞ വിശ്വാസമായിരുന്നു വിശുദ്ധ തോമാസ്ലീഹായുടേത്. അതിനാലാണ് വിവിധ വിശ്വാസാചാര്യങ്ങളുള്ള ഭാരതത്തില്‍ സുവിശേഷം അറിയിക്കുന്നതിന് അദ്ദേഹത്തെ സഹായിച്ചത്-സഖറിയാ മാർ  മാര്‍ നിക്കോളോവോസ് പറഞ്ഞു .  സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ വെച്ച് നടന്ന സെന്റ് തോമസ് ദിനാചരണം ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്റെ വൈസ് പ്രസിഡന്റ് റവ.സജീവ് സുഗു ജേക്കബിന്റെ അദ്ധ്യക്ഷതയില്‍ കൂടിയയോഗത്തില്‍ ന്യൂയോര്‍ക്കിലുള്ള വിവിധ സഭകളിലെ വൈദീകരും സഭാവിശ്വാസികളും പങ്കെടുത്തു.

എക്യൂമെനിക്കല്‍ ക്വൊയര്‍, കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചസ് ക്വൊയര്‍, സി.എസ്.ഐ. സീഫോര്‍ഡ് യൂത്ത് ക്വൊയര്‍ എന്നീ ഗായകസംഘങ്ങള്‍ മനോഹരങ്ങളായ ഗാനങ്ങള്‍ ആലപിച്ചു. ശാലേം മാര്‍ത്തോമാ ഇടവക, സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനി ഇടവക, സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവക എന്നീ ദേവാലയങ്ങളില്‍നിന്നുള്ള അംഗങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

സെക്രട്ടറി ശ്രീ.ഷാജി തോമസ് ജേക്കബ് സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് ശ്രീ.പി.വി.വര്‍ഗീസ് കൃതജ്ഞത പ്രകാശിപ്പിച്ചു. ശ്രീ.തോമസ് വര്‍ഗീസ് ആയിരുന്നു മാസ്റ്റര്‍ ഓഫ് സെറിമണി. വെരി.റവ.ഫാ.പൗലോസ് അദായി കോര്‍ എപ്പിസ്‌കോപ്പ പ്രാരംഭ പ്രാര്‍ത്ഥനയും റവ.റോബിന്‍ മാത്യു സമാപന പ്രാര്‍ത്ഥനയും നടത്തി. പ്രോഗ്രാമിന്റെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ടു ഫാ.ജോണ്‍ തോമസ്, ശ്രീ.സുരേഷ് ജോണ്‍, ശ്രീ.ജോണ്‍ താമരവേലില്‍, ശ്രീ.ജോര്‍ജ് തോമസ്, ശ്രീ.വര്‍ഗീസ് കുര്യന്‍, ശ്രീമതി ജോളി എബ്രഹാം എന്നിവര്‍ വിവിധ ചുമതലകള്‍ നിര്‍വഹിച്ചു.


അനുഭവിച്ചറിഞ്ഞ വിശ്വാസം നിലനില്‍ക്കുന്നു: മാര്‍ നിക്കോളോവോസ്അനുഭവിച്ചറിഞ്ഞ വിശ്വാസം നിലനില്‍ക്കുന്നു: മാര്‍ നിക്കോളോവോസ്അനുഭവിച്ചറിഞ്ഞ വിശ്വാസം നിലനില്‍ക്കുന്നു: മാര്‍ നിക്കോളോവോസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക