Image

മോഡല്‍ സോണികാ സിംഗ്‌ കൊല്ലപ്പെട്ട സംഭവം: സൂപ്പര്‍സ്റ്റാര്‍ വിക്രം അറസ്റ്റില്‍

Published on 07 July, 2017
മോഡല്‍ സോണികാ സിംഗ്‌  കൊല്ലപ്പെട്ട സംഭവം: സൂപ്പര്‍സ്റ്റാര്‍ വിക്രം അറസ്റ്റില്‍
കൊല്‍ക്കത്ത: മോഡല്‍ സോണികാ സിംഗ്‌ മരിക്കാനിടയായ റോഡ്‌ ആക്‌സിഡന്റുമായി ബന്ധപ്പെട്ട്‌ പ്രമുഖ ബെംഗാളി നടനായ വിക്രം ചാറ്റര്‍ജിയെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. നടി കൊല്ലപ്പെട്ട്‌ രണ്ട്‌ മാസത്തിന്‌ ശേഷമാണ്‌ അറസ്റ്റ്‌.

ഏപ്രില്‍ 29 ശനിയാഴ്‌ചയാണ്‌ അപകടം ഉണ്ടായത്‌. ബംഗാളി മോഡലായ സോണിക സിംഗ്‌ ചൗഹാന്‍ മരിച്ച്‌ രണ്ടരമാസം പിന്നിടുമ്പോളാണ്‌ പോലീസ്‌ പ്രമുഖ നടനായ വിക്രം ചാറ്റര്‍ജിയെ അറസ്റ്റ്‌ ചെയ്യുന്നത്‌. 

സൗത്ത്‌ കൊല്‍ക്കത്തയിലെ കസബയില്‍ ഒരു ഷോപ്പിങ്‌ മാളിന്‌ മുന്നില്‍ വെച്ചാണ്‌ പോലീസ്‌ ചാറ്റര്‍ജിയെ അറസ്റ്റ്‌ ചെയ്‌തത്‌. വിക്രം ചാറ്റര്‍ജിയും മോഡലായ സോണികാ സിംഗും കൂട്ടുകാരും പബ്ബില്‍ നിന്നും തിരിച്ചുവരുമ്പോളാണ്‌ അപകടം ഉണ്ടായത്‌. കാര്‍ ഓടിച്ചിരുന്നത്‌ വിക്രം ചാറ്റര്‍ജിയായിരുന്നു.

വിക്രം ചാറ്റര്‍ജി മദ്യലഹരിയിലായിരുന്നോ എന്ന്‌ അന്ന്‌ തന്നെ സംശയം തോന്നിയിരുന്നു. പബ്ബില്‍ നിന്നാണ്‌ ഇവര്‍ വന്നതെന്നും ഈ സംശയത്തിന്‌ കാരണമായി. പുലര്‍ച്ചെ നാലരയോടെ കൊല്‍ക്കത്തയിലെ റാഷ്‌ബെഹാരി റോഡില്‍ വെച്ചാണ്‌ അപകടം സംഭവിച്ചത്‌. നടിയുടെ മരണത്തിന്‌ പിന്നാലെ വിക്രം ചാറ്റര്‍ജിക്കെതിരെ സോണികാ സിംഗിന്റെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

വണ്ടിയോടിക്കുന്ന സമയത്ത്‌ വിക്രം ചാറ്റര്‍ജി മദ്യപിച്ചിരുന്നതായി സോണികയുടെ ബന്ധുക്കളും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇങ്ങനെ ഒരു കാര്യം വിക്രം ചാറ്റര്‍ജി പാടേ നിഷേധിച്ചു. താന്‍ മദ്യപിച്ചിരുന്നില്ല എന്നാണ്‌ കാരം പറഞ്ഞത്‌. എന്നാല്‍ പിന്നീട്‌ നടന്ന പരിശോധനയില്‍ നടന്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞു. 


വിക്രം ചാറ്റര്‍ജിക്കൊപ്പം മുന്‍സീറ്റിലായിരുന്നു സോണിക സിംഗ്‌ ഇരുന്നിരുന്നത്‌. അപകടം നടക്കുമ്പോള്‍ കാര്‍ 100 കിലോമീറ്ററിലധികം സ്‌പീഡിലായിരുന്നു. അശ്രദ്ധയും അമിതവേഗവുമാണ്‌ അപകട കാരണം എന്നാണ്‌ പോലീസിന്റെ പ്രഥമ റിപ്പോര്‍ട്ട്‌. 

 അശ്രദ്ധയോടെ വണ്ടിയോടിച്ച്‌ ആളെ കൊന്നതിന്‌ 304 എ പ്രകാരമാണ്‌ വിക്രം ചാറ്റര്‍ജിക്കെതിരെ ആദ്യം കേസെടുത്തത്‌. പിന്നീടത്‌ 304 ആക്കി മാറ്റുകയായിരുന്നു. രാത്രി മുഴുവന്‍ സോണിയയ്‌ക്കൊപ്പം വിക്രം പാര്‍ട്ടിയിലായിരുന്നു. നന്നായി മദ്യപിച്ചിരുന്നു. ഉറങ്ങിയിരുന്നില്ല. സംഭവം നടക്കുമ്പോള്‍ വണ്ടിയോടിക്കാന്‍ പറ്റിയ അവസ്ഥയിലായിരുന്നില്ല വിക്രം എന്നാണ്‌ മെഡിക്കല്‍ റിപ്പോര്‍ട്ട്‌. 

 കൊല്ലപ്പെട്ട സോണിയയുടെ വിവാഹം ഈ വര്‍ഷം നടക്കാനിക്കുകയായിരുന്നു. സാഹേബ്‌ ബട്ടാചാര്യയാണ്‌ വരന്‍, സാഹേബും സോണിയയും ഏറെ നാളായി പ്രണയത്തിലാണ്‌. ബംഗാള്‍ ഫിലിം ഇന്‍ഡസ്‌ട്രിയില്‍ ഈ കാര്യം എല്ലാവര്‍ക്കും അറിയുന്നതുമാണ്‌. 

വിവാഹം ഉറപ്പിച്ച സോണിയയുമായി വിക്രമിനെന്താണ്‌ പാതിരാത്രിയില്‍ കാര്യമെന്ന്‌ സോണിയയുടെ സുഹൃത്തുക്കള്‍ ചോദ്യം ഉയര്‍ത്തിയിട്ടുണ്ട്‌.  മറ്റൊരു കാറുമായി കൂട്ടിയിടി ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ അപകടമുണ്ടായതെന്ന്‌ നടന്റ്‌ ബന്ധുക്കള്‍ പോലീസിനോട്‌ പറഞ്ഞു.

 എന്നാല്‍ സി സി ടി വി ദൃശ്യങ്ങളില്‍ അങ്ങനെയൊരു വാഹനം ഉളളതായി പോലീസിന്‌ തെളിവ്‌ കിട്ടിയിട്ടില്ല.  അമിത വേഗതയില്‍ വന്ന കാര്‍ ഡീവൈഡറില്‍ ഇടിച്ച്‌ നിയന്ത്രണം വിട്ട്‌ അടുത്തുള്ള കടയില്‍ ഇടിച്ചാണ്‌ തലകീഴായി മറിഞ്ഞത്‌. വലിയ ശബ്ദം കേട്ട്‌ ഓടിയെത്തിയ നാട്ടുകാരാണ്‌ കാറില്‍ ഉണ്ടായിരുന്നവരെ ആശുപത്രിയില്‍ എത്തിച്ചത്‌.

 രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്‌. എന്നാല്‍ സോണിക സിംഗിന്റെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസ്‌ അട്ടിമറിക്കാന്‍ ശ്രമം നടന്നതായി നേരത്തെ റിപ്പോര്‌ട്ടുകള്‍ വന്നിരുന്നു.  നടന്‍ മദ്യപിച്ചിരുന്നുവോ എന്ന്‌ പരിശോധിക്കാനായി പോലീസ്‌ രക്തസാമ്പിളെടുത്തത്‌ കേസ്‌ അട്ടിമറിക്കാനായിരുന്നെന്നാണ്‌ റിപ്പോര്‍ട്ട്‌. 

Join WhatsApp News
Vayanakkaran 2017-07-07 23:01:35
Congratulations to Bengal Goverment and the police. Where as what is happening in Kerala . The kerala police, Amma, cine group and the kerala super stars all support the big Fish the big culprit. They cover up to save the pramukha Natan. No evidence. no evidence and it is only done by Suni ( They say). The truth crucified.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക