Image

മരിച്ചത് നന്നായി, അതുകൊണ്ട് സുഹൃത്തുക്കളെ തിരിച്ചറിയാനായി: സാജന്‍ പള്ളുരുത്തി

Published on 07 July, 2017
മരിച്ചത് നന്നായി, അതുകൊണ്ട് സുഹൃത്തുക്കളെ തിരിച്ചറിയാനായി: സാജന്‍ പള്ളുരുത്തി
സോഷ്യല്‍ മീഡിയയില്‍ താരങ്ങളുടെ വ്യാജ മരണ വാര്‍ത്ത് സ്ഥിരം സംഭവമാണ്. ഇതിന് ഏറ്റവും ഒടുവില്‍ ഇരയായത് സാജന്‍ പള്ളുരുത്തിയാണ്. മിമിക്രി താരം സാജന്‍ മരിച്ചുവെന്ന വാര്‍ത്ത വന്നതിന് തൊട്ടു പിറകേ സാജന്‍ പള്ളുരുത്തിയുടെ ചിത്രവുമായായിരുന്നു മരണ വാര്‍ത്ത മാധ്യമങ്ങളിലൂടെ പ്രചരിച്ചു. ഉടന്‍ തന്നെ സാജന്റെ സുഹൃത്തുക്കളും കുടുംബവും വാര്‍ത്ത തെറ്റാണെന്ന് അറിയിച്ചു. സാജന്‍ പള്ളുരുത്തി ഷൂട്ടിങിലാണെന്നും ഇവര്‍ അറിയിച്ചതോടെയാണ് വ്യാജ വാര്‍ത്ത അവസാനിച്ചത്.

എന്നാല്‍ അങ്ങനെ താനൊരു പ്രാവശ്യം മരിച്ചത് നന്നായിയെന്ന് സാജന്‍ പള്ളുരുത്തി പറയുന്നു. ഇതോടെ ലോകത്തില്‍ നമ്മുക്ക് ആരൊക്കെയുണ്ടെന്ന് മനസ്സിലായി. ചിലര്‍ വിളിച്ച് കരഞ്ഞു. മറ്റു ചിലര്‍ ഹലോ എന്ന വിളി മാത്രം മതിയായിരുന്നു. ശബ്ദം കേട്ടപ്പോള്‍ തന്നെ വെറുതെ വിളിച്ചതാ എന്നു പറഞ്ഞു. നടി സുരഭി വിളിച്ചു. അത് നിങ്ങളാകല്ലേയെന്ന് പ്രാര്‍ത്ഥിച്ചുവെന്ന് സുരഭി പറഞ്ഞു.

ഇതുവരെ അറിയാത്ത നിരവധിപ്പേര്‍ അമേരിക്കയില്‍ നിന്നും ഗള്‍ഫില്‍ നിന്നുമൊക്കെ വിളിച്ചു. പലരും ആശ്വസിപ്പിച്ചു. അപ്പോള്‍ മനസ്സിലായി നമ്മളെ കരുതുന്ന ഒത്തിരിപ്പേരുണ്ടെന്ന്. എന്നാല്‍ പിറ്റേന്ന് രാവിലെ ഒരു സുഹൃത്തിനെ വിളിച്ചു. ഫോണ്‍ എടുത്തയുന്‍ ആരാണെന്നായിരുന്നു ചോദ്യം. എന്ത് പറയാന്‍. മരിച്ചെന്നറിഞ്ഞപ്പോഴേ പേര് ഡിലീറ്റ് ചെയ്തു. അവനോട് ഒന്നും മിണ്ടാതെ ഫോണ്‍ കട്ട് ചെയ്തു. അതുകൊണ്ട് ഇടയ്ക്ക് ഒന്നു മരിക്കുന്നത് നല്ലതാണ് എല്ലാവരെയും അറിയാന്‍ പറ്റുമെന്ന് സാജന്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക