Image

നടിയുടെ മരണം ബംഗാളി നടന്‍ വിക്രം അറസ്റ്റില്‍

Published on 07 July, 2017
നടിയുടെ മരണം ബംഗാളി നടന്‍ വിക്രം അറസ്റ്റില്‍
നടിയും മോഡലും ടെലിവിഷന്‍ അവതാരകയുമായിരുന്ന സോണിക ചൗഹാന്റെ അപകട മരണവുമായി ബന്ധപ്പെട്ട് ബംഗാളി നടന്‍ വിക്രം ചാറ്റര്‍ജിയെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം നടനെ അറസ്റ്റ് ചെയ്തത്. മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസ്. താരത്തെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

മദ്യപിച്ച് അമിത വേഗതയില്‍ കാര്‍ ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് ആരോപണമുണ്ടായിരുന്നു. അപകടത്തിന്റെ 4.6 സെക്കന്‍ഡ് മുമ്പ് നടി 105 കിലോമീറ്റര്‍ വേഗതയിലായിരുന്നു കാറോടിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അത് പോലെ 2.1 സെക്കന്‍ഡ് മുമ്പ് 96 കിലോമീറ്റര്‍ വേഗതയിലാണെന്നും 1.6 സെക്കന്‍ഡ് മുമ്പ് ബ്രേക്കൊന്നും നല്‍കിയിട്ടില്ലെന്നും അന്വേഷണത്തില്‍ തെളിഞ്ഞതായി എ എന്‍ ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ സോണികയുടെ ബന്ധുക്കളും വിക്രമിനെതിരെ ആരോപണവുമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ ഈ ആരോപണം വിക്രം നിഷേധിചിരുന്നു. ഏപ്രില്‍ 29ന് ദക്ഷിണ കൊല്‍ക്കത്തയിലെ റാഷ്‌ബെഹാരി അവന്യൂവില്‍ വെച്ചുണ്ടായ അപകടത്തിലാണ് സോണിക മരിച്ചത്. വിക്രമായിരുന്നു കാര്‍ ഓടിച്ചത്. അപകടം നടന്നയുടനെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും സോണികയുടെ ജീവന്‍ രക്ഷിക്കാനായില്ല.

Join WhatsApp News
Vayanakkaran 2017-07-07 22:53:03
Yes, Yes, here in Bengal the "Pramukha Natan arrested. There also that pramukha Natan was telling that he is innocent. But the Trinumul Congress Mamata Banerji lead Goverment arrested him. In Kerala cine incident they are trying to save the pramukha natan. What a pity?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക