Image

സ്റ്റീവനേജില്‍ ദുക്‌റാന തിരുനാള്‍ ആചരിച്ചു

Published on 07 July, 2017
സ്റ്റീവനേജില്‍ ദുക്‌റാന തിരുനാള്‍ ആചരിച്ചു


സ്റ്റീവനേജ്: വെസ്റ്റമിന്‍സ്റ്റര്‍ അതിരൂപതയിലെ സീറോ മലബാര്‍ കുര്‍ബാന കേന്ദ്രമായ സ്റ്റീവനേജില്‍ ദുക്‌റാന തിരുനാള്‍ ആചരിച്ചു. തിരുനാളിന് പ്രാരംഭമായി വിശുദ്ധന്റെ തിരുസ്വരൂപം ബലിവേദിക്കരികെ പ്രതിഷ്ഠിച്ചുകൊണ്ടാണ് തിരുക്കര്‍മങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സ്റ്റീവനേജ് കേരളാ കാത്തലിക്ക് കമ്യുണിറ്റിയുടെ നേതൃത്വത്തില്‍ നടന്ന തിരുനാളിന് സൗത്വാര്‍ക്ക് അതിരൂപതയിലെ സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. ഹാന്‍സ് എംഎസ്ടി മുഖ്യ കാര്‍മികത്വം വഹിച്ച് തിരുനാള്‍ സന്ദേശം നല്‍കി. കത്തോലിക്കാ മക്കള്‍ തങ്ങളുടെ ഭക്തിയും വിശ്വാസവും തീക്ഷണമായി കാത്തു പരിപാലിക്കുവാന്‍ ഇന്നും സാധിക്കുന്നത് സഭാ പൈതൃകത്തിന്റെ ഉറവിടമായ മാര്‍ത്തോമ്മശ്ലീഹ തലമുറയിലൂടെ പകര്‍ന്നു നല്‍കിയ ദൈവീക പദ്ധതികളുടെയും ഈശ്വര സ്‌നേഹത്തിന്റെയും അനന്ത രക്ഷയുടെയും പൂര്‍ണത നിറഞ്ഞ പരിശീലനം ഒന്നു കൊണ്ട് മാത്രമാണെന്ന് ചാപ്ലിന്‍ ഹാന്‍സ് തിരുനാള്‍ സന്ദേശത്തില്‍ ഓര്‍മിപ്പിച്ചു.

തുടര്‍ന്നു വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ച് ആഘോഷമായ പ്രദക്ഷിണത്തോടെയും സമാപന ആശിര്‍വാദത്തോടെയും തിരുനാളിന് സമാപനമായി.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക