Image

ജര്‍മനിയില്‍ മാതാവിന്റെ തിരുനാളിന് എട്ടിന് കൊടിയേറും

Published on 07 July, 2017
ജര്‍മനിയില്‍ മാതാവിന്റെ തിരുനാളിന് എട്ടിന് കൊടിയേറും

കൊളോണ്‍: കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ മധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെ മുപ്പത്തിയേഴാമത്തെ തിരുനാളിനും കൂട്ടായ്മ ദിനത്തിനും ജൂലൈ എട്ടിന് (ശനി) കൊടിയേറും. 

കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൗവന്‍ ദേവാലയത്തില്‍ വെകുന്നേരം അഞ്ചിന് ലദീഞ്ഞ്, നൊവേന എന്നിവയ്ക്കു ശേഷം പ്രസുദേന്തി ജോണി അരീക്കാട്ട് ആഘോഷമായ പ്രദക്ഷിണത്തോടെ കൊടിയേറ്റ് നടത്തും. 

പ്രധാന തിരുനാളായ ഒന്പതിന് (ഞായര്‍) രാവിലെ 9.45 ന് യൂറോപ്പിന്റെ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന് സ്വീകരണം നല്‍കും. 10ന് ആഘോഷമായ സമൂഹബലിയില്‍ മാര്‍ ചിറപ്പണത്ത് മുഖ്യകാര്‍മികനായിരിക്കും. പ്രസുദേന്തി വാഴ്ച, നഗരം ചുറ്റിയുള്ള പ്രദക്ഷിണം, നേര്‍ച്ചവിളന്പ്, ഉച്ചഭക്ഷണം എന്നിവയ്ക്കു പുറമെ ഉച്ചകഴിഞ്ഞ് രണ്ടിന് വിവിധ കലാപരിപാടികള്‍ക്കൊപ്പം സമാപന സമ്മേളനവും ലോട്ടറി നറുക്കെടുപ്പും നടക്കും. 

തിരുനാളിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി നൂറ്റിമുപ്പതോളം അംഗങ്ങളുള്ള വിവിധ കമ്മിറ്റികളും പ്രവര്‍ത്തിച്ചുവരുന്നു. ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയിലെയും എസന്‍, ആഹന്‍ രൂപതകളിലെയും ഇന്ത്യക്കാരുടെ കൂട്ടായ്മയാണ് കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റി. കൊളോണ്‍ കര്‍ദ്ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കിയുടെ കീഴിലുള്ള ഇന്ത്യന്‍ കമ്യൂണിറ്റിയുടെ പ്രവര്‍ത്തനം 1969 ലാണ് ആരംഭിച്ചത്. എണ്ണൂറോളം കുടുംബങ്ങള്‍ കമ്യൂണിറ്റിയില്‍ അംഗങ്ങളായുണ്ട്. ഫാ. ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ ആണ് കമ്യൂണിറ്റി ചാപ്ലിന്‍.

ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സിഎം.ഐ. 0221 629868, 01789353004, ജോണി അരീക്കാട്ട് (പ്രസുദേന്തി) 0221 96262399, 0178 6173184, ഡേവീസ് വടക്കുംചേരി (കോ ഓര്‍ഡിനേഷന്‍ കമ്മിറ്റികണ്‍വീനര്‍) 0221 5904183,

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക