Image

ചിക്കാഗോ മലയാളി അസോസിയേഷന്‍: വിമന്‍സ്‌ ദിനാഘോഷം: ആനിപോള്‍ വിശിഷ്‌ടാതിഥി

ജോര്‍ജ്‌ തോട്ടപ്പുറം Published on 02 March, 2012
ചിക്കാഗോ മലയാളി അസോസിയേഷന്‍: വിമന്‍സ്‌ ദിനാഘോഷം: ആനിപോള്‍ വിശിഷ്‌ടാതിഥി
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ വനിതാവിഭാഗായ വിമന്‍സ്‌ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച്‌ 24-ാം തീയതി ശനിയാഴ്‌ച നടത്തപ്പെടുന്ന വിമന്‍സ്‌ ദിനാഘോഷത്തില്‍ അമേരിക്കന്‍ രാഷ്‌ട്രീയത്തില്‍ മലയാളി വനിതാ ആധിപത്യമുറപ്പിച്ച ന്യൂയോര്‍ക്ക്‌ റോക്‌ലാന്റ്‌ കൗണ്ടിലെ ലജിസ്ലേച്ചറായ ശ്രീമതി ആനി പോള്‍ വിശിഷ്‌ടാതിഥിയായി പങ്കെടുക്കും.

ചിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ്‌ ഫോറം കോര്‍ഡിനേറ്റര്‍ ജെസ്സി റിന്‍സിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ആഘോഷപരിപാടികള്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ ജനറല്‍ സര്‍വ്വീസ്‌ അഡ്‌മിനിസ്‌ട്രേഷന്‍ ഗ്രേറ്റ്‌ ലേക്‌സ്‌ റീജിയണ്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ ആന്‍ കാലായില്‍ ഉദ്‌ഘാടനം ചെയ്യും. ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ ചിക്കാഗോ സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ ഓഡിറ്റോറിയത്തില്‍ നടക്കുന്ന യോഗത്തില്‍ നേഴ്‌സസ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ടെസ്സി ഞാറവേലില്‍, മറിയമ്മ പിള്ള എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. വിമന്‍സ്‌ ഫോറത്തിന്റെ വിമന്‍സ്‌ ദിനാഘോഷത്തോടനുബന്ധിച്ച്‌ വെജിറ്റബിള്‍ കാര്‍വിംഗ്‌, പുഷ്‌പഫലപ്രദര്‍ശനമത്സരം എന്നിവയും നടത്തപ്പെടുന്നു. പരിപാടികള്‍ക്ക്‌ ജെസ്സി റിന്‍സി, മേഴ്‌സി കളരിക്കമുറി, സുജ കൊല്ലാലപ്പാറ, ലീലാ ജോസഫ്‌, ബ്രിജിറ്റ്‌ ജോര്‍ജ്‌ എന്നിവര്‍ നേതൃത്വം നല്‍കും.
ചിക്കാഗോ മലയാളി അസോസിയേഷന്‍: വിമന്‍സ്‌ ദിനാഘോഷം: ആനിപോള്‍ വിശിഷ്‌ടാതിഥി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക