Image

നെടുന്പാശേരി എയര്‍പോര്‍ട്ടിന് ലീഡറുടെ പേര് നല്‍കണം

Published on 07 July, 2017
നെടുന്പാശേരി എയര്‍പോര്‍ട്ടിന് ലീഡറുടെ പേര് നല്‍കണം
കുവൈത്ത് സിറ്റി: നെടുന്പാശേരി എയര്‍പോര്‍ട്ടിന് ലീഡര്‍ കെ.കരുണാകരന്റെ പേര് നല്‍കണമെന്ന് കുവൈറ്റ് ഒഐസിസി നടത്തിയ ലീഡറുടെ 99ാം ജന്മദിനാഘോഷ ചടങ്ങില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. 

കുവൈറ്റ് ഒഐസിസി ഓഫീസില്‍ ചേര്‍ന്ന ജന്മദിനാഘോഷ ചടങ്ങ് ഒഐസിസി കുവൈറ്റ് ആക്ടിംഗ് പ്രസിഡന്റ് എബി വാരിക്കാട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഹമീദ് കേളോത്ത് അധ്യക്ഷത വഹിച്ചു. 

നാഷണല്‍ വൈസ് പ്രസിഡന്റ് സാമുവല്‍ ചാക്കോ, നാഷണല്‍ സെക്രട്ടറി സുരേഷ് മാത്തൂര്‍, വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ ഹരീഷ് തൃപ്പൂണിത്തുറ, യൂത്ത് വിംഗ് ചെയര്‍മാന്‍, ജോബിന്‍ ജോസ്, ബാത്തര്‍, നാഷണല്‍ സെക്രട്ടറി ബിനു ചേന്പാലയം, ട്രഷറര്‍ രാജീവ് നാടുവിലേമുറി എന്നിവര്‍ സംസാരിച്ചു. ഷാനു തലശേരി, സൂരജ് കണ്ണന്‍, ഫിലിപ്പ്, വിധു കുമാര്‍, ശിവന്‍ കുട്ടി, ഈപ്പന്‍ ജോര്‍ജ്, മാത്യു ചെന്നിത്തല, വിനയന്‍, ബിജോയ്, അശോകന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക