Image

ഖത്തറിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു

Published on 07 July, 2017
ഖത്തറിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു

ദോഹ: ബ്രില്ല്യന്‍ഡ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ ആഭിമുഖ്യത്തില്‍ ഖത്തറിന് ഐക്യദാര്‍ഢ്യ പ്രഖ്യാപനവും കാന്‍വാസ് സിഗ്‌നേച്ചറും നടന്നു. ഓള്‍ഡ് എയര്‍പോര്‍ട്ടിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിനടുത്തുള്ള വിസ്ഡം എഡ്യൂക്കേഷനല്‍ സെന്ററില്‍ നടന്ന പരിപാടി ബ്രില്ല്യന്‍ഡ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഡയറക്ടര്‍ എ.എം. മുഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. എറ്റവും വലിയ പ്രവാസി സമൂഹമെന്ന നിലയ്ക്ക് ഖത്തറിനോടുള്ള ഐക്യദാര്‍ഢ്യവും നമ്മുടെ കടമയാണെന്നും മനുഷ്യരാശിയുടെ ചരിത്രത്തില്‍ ഏറ്റവും വിലമതിക്കപ്പെടുന്ന മാനവികതക്കും സമാധാനത്തിനും ഖത്തര്‍ നല്‍കിയ സംഭാവനകള്‍ ആരോപണങ്ങള്‍കൊണ്ട് മറച്ച് വയ്ക്കാന്‍ ആവില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഖത്തറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയും ഒപ്പുകള്‍ ശേഖരിച്ചും ഇരുനൂറിലധികം വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും ചടങ്ങില്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക