Image

ദുബായില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ അവധി

Published on 07 July, 2017
ദുബായില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ അവധി

ദുബായ്: ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ആഴ്ചയില്‍ ഒരുദിവസം അവധി പ്രഖ്യാപിച്ചു.ദുബായ് ടാക്‌സി കോര്‍പറേഷന്േറതാണ് പ്രഖ്യാപനം. ഡ്രൈവിംഗ് സുരക്ഷിതമാക്കുക എന്നതാണ് പുതിയ തീരുമാനത്തിനു പിന്നില്‍. ദീര്‍ഘനേരം ജോലി ചെയ്യുന്ന ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം. ഡിടിസിയുടെ കീഴിലുള്ള ടാക്‌സികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റിയുടെ (ആര്‍ടിഎ) ഉപകന്പനിയായ ദുബായ് ടാക്‌സി കോര്‍പറേഷന്‍ (ഡിടിസി) ജനുവരിയില്‍ ആരംഭിച്ച നവീകരണ പദ്ധതികളുടെ ഭാഗമായാണു നടപടി. 

ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോകാതിരിക്കാനായി ഡ്രൈവര്‍മാര്‍ക്കായി പുതിയ നിരീക്ഷണ സംവിധാനം ഡിടിസി നടപ്പാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക