Image

ഹൂസ്റ്റന്‍ സെന്റ് മേരീസ് കൂദാശ പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍

ജീമോൻ റാന്നി Published on 07 July, 2017
ഹൂസ്റ്റന്‍ സെന്റ് മേരീസ് കൂദാശ പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍
ഹൂസ്റ്റന്‍: സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവക പുതുതായി ഷുഗര്‍ലാന്‍ഡില്‍ വാങ്ങിയ ദേവാലയത്തിന്റെ കൂദാശ 21,22 (വെള്ളി, ശനി) തീയതികളില്‍ നടക്കും. സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൌലൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യ കാര്‍മികത്വം വഹിക്കും. ഇടവക മെത്രാപ്പോലീത്ത അലക്‌സിയോസ് മോര്‍ യൌസേബിയോസ് , റാന്നിനിലയ്ക്ല്‍
ഭദ്രാസനാധിപന്‍ ഡോ. ജോഷ്വാ മോര്‍ നിക്കോദിമോസ്
എന്നിവര്‍ സഹ കാര്‍മികരായിരിക്കും. 

ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ നിന്നും നിരവധി വൈദിക ശ്രേഷ്ഠര്‍ പങ്കെടുക്കുമെന്നു വികാരി റവ. പി.എം. ചെറിയാന്‍, ജനറല്‍ കണ്‍വീനര്‍ തോമസ് വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.

ചടങ്ങിനെത്തുന്ന കാതോലിക്കാ ബാവായേയും മറ്റു വിശിഷ്ഠാതിഥികളെയും വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന്
ദേവാലയ കവാടത്തില്‍ സ്വീകരിക്കും. വികാരി റവ. പി.എം. ചെറിയാന്‍, റിസപ്ക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. വാദ്യഘോഷങ്ങളുടെ അകന്പടിയോടെ, വീഥിക്ക് ഇരുവശവും കത്തിച്ചു പിടിച്ച മെഴുകുതിരികളും, കാതോലിക്കാ മംഗളഗാനവും ആലപിച്ചു മോര്‍ത്ത് മറിയം സമാജാംഗങ്ങള്‍ വിശിഷ്ഠാതിഥികളെ ദേവവാലയത്തിലേക്ക് ആനയിക്കും. ആറുമണിക്കു കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ സന്ധ്യാ നമസ്‌കാരവും തുടര്‍ന്ന് ദേവാലയ കൂദാശയുടെ ഒന്നാം ഘട്ടവും നടക്കും. 

അതിനു ശേഷം രാത്രി ഭക്ഷണത്തോടെ ആദ്യ ദിന പരിപാടികള്‍ക്കു സമാപ്തിയാകും.

രണ്ടാം ദിവസമായ ശനിയാഴ്ച രാവിലെ ഏഴു മണിക്കു പ്രഭാത നമസ്‌കാരത്തോടെ കൂദാശയുടെ രണ്ടാം ഘട്ടം ആരംഭിച്ചു വിശുദ്ധ കുര്‍ബാനയോടുകൂടെ സമാപിക്കും. തുടര്‍ന്നു 12.30നു നടക്കുന്ന പൊതു സമ്മേളനത്തില്‍ ഇടവക സുവനീറിന്റെ പ്രകാശനം പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍വഹിക്കും. തുടര്‍ന്ന് ഉച്ച ഭക്ഷണത്തോടെ കൂദാശാ കര്‍മ്മങ്ങള്‍ക്കു പരിസമാപ്തി കുറിക്കും.

സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്‍ കീഴില്‍ ഹൂസ്റ്റനിലെ അഞ്ചാമത്തെയും പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള ആദ്യ ദേവാലയവുമാണിത്.

ഏകദേശം ഏഴുവര്‍ഷങ്ങള്‍ക്കു മുന്‍പ് രൂപീകൃതമായ ഇടവകയില്‍ സഭയിലെ സീനിയര്‍ വൈദികരിലൊരാളും ആദ്യ വികാരിയുമായ ഫാ. ജോണ്‍ ഗീവര്‍ഗീസ് 2010 സെപ്റ്റംബര്‍ 26 ന് ആദ്യ കുര്‍ബാനഅര്‍പ്പിച്ചു. തുടര്‍ന്ന് ഒക്ടോബര്‍ 17ന് ഇടവക മെത്രാപ്പോലീത്ത അലക്‌സിയോസ് മോര്‍ യൌസേബിയസ് കുര്‍ബാന അര്‍പ്പിച്ച് ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. 22 കുടുംബങ്ങളുമായി പ്രവര്‍ത്തനം ആരംഭിച്ച ഇടവകയില്‍ ഇപ്പോള്‍ 75 ഓളം അംഗങ്ങളുണ്ട്.

ഇടവകയിലെ മുഴുവന്‍ വിശ്വാസികളുടെയും, ഇടവക മെത്രാപ്പോലീത്ത അലക്‌സിയോസ് മോര്‍ യൌസേബിയസ് ,
മുന്‍ വികാരിമാരായിരുന്ന റവ. ജോണ്‍ ഗീവര്‍ഗീസ്, റവ. ജോഷ്വാ ജോര്‍ജ് ഇപ്പോഴത്തെ വികാരി റവ. പി.എം. ചെറിയാന്‍, ബില്‍ഡിംഗ് കമ്മിറ്റി, വിവിധവര്‍ഷങ്ങളിലെ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവരുടെ കഠിന പരിശ്രമഫലമായിട്ടാണ് പുതിയ കെട്ടിടവും സ്ഥലവും വാങ്ങുന്നതിനു സാധിച്ചത്.

ഷുഗര്‍ലാന്‍ഡ് സിറ്റിയിലെ വെസ്റ്റ് ബെല്‍ഫോര്‍ട്ട് ഓള്‍ഡ് റിച്ച്‌മോണ്‍ഡ് റോഡിനു മധ്യേയുള്ള ബെല്‍ക്‌നാപ്പ് (9915 Belknap road, sugarland, tx. 77498) റോഡിലാണു പുതിയ ദേവാലയം. ശാന്ത സുന്ദരമായ സ്ഥലത്ത് ആറേക്കറോളം വിസ്തൃതിയിലായാണു പുതിയ ദേവാലയ സമുച്ഛയം സ്ഥിതി ചെയ്യുന്നത്.

ഓര്‍ത്തഡോക്‌സ് വിശ്വാസമനുസരിച്ചു കിഴക്കു പടിഞ്ഞാറു ദര്‍ശനമായി സ്ഥിതി ചെയ്യുന്ന ദേവാലയത്തില്‍ അറുനൂറോളം വിശ്വാസികള്‍ക്ക് ഒരേ സമയം ആരാധന നടത്തുന്നതിനുള്ള സൌകര്യം ഉണ്ടായിരിക്കും.
രണ്ടാമത്തെ കെട്ടിടത്തില്‍ ആധ്യാത്മിക സംഘടനകള്‍, സണ്‍ഡേ സ്‌കൂള്‍ എന്നിവകളുടെ റൂമുകള്‍, പൊതുയോഗങ്ങളും മറ്റും നടത്തുന്നതിനാവശ്യമായ ഹാള്‍ തുടങ്ങിയവയും സ്ഥിതി ചെയ്യുന്നു. 

കൂദാശയ്ക്ക്കു മുന്പായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണെന്നു ബില്‍ഡിംഗ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ ഇ.കെ. വര്‍ഗീസ് അറിയിച്ചു. 

പരിശുദ്ധ ദൈവ മാതാവിന്റെ നാമത്തിലുള്ള ദേവാലയത്തിലേക്കു പള്ളി സാധനങ്ങള്‍ നേര്‍ച്ചയായി നല്‍കാന്‍ ഭക്ത ജനങ്ങള്‍ക്ക് അവസരമുണ്ടായിരിക്കും. താല്‍പര്യമുള്ളവര്‍ ദേവാലയ ട്രസ്റ്റി ജോസഫ് ചെറിയാന്‍ (8324662810), സെക്രട്ടറി ജോര്‍ജ് തെക്കേടത്ത് (2817873443), എന്നിവരുമായി ബന്ധപ്പെടണം. കൂദാശാ ഫണ്ടിലേക്കു സംഭാവനകള്‍ നല്‍കുവാന്‍ ആഗ്രഹമുള്ളവര്‍ക്കായി പള്ളി ഓഫിസില്‍ പ്രത്യേക കൌണ്ടര്‍ പ്രവര്‍ത്തിക്കുന്നതാണെന്നു വികാരി റവ. പി.എം. ചെറിയാന്‍ അറിയിച്ചു.

കൂദാശാ കര്‍മ്മങ്ങളുടെ സുഗമമായ നടത്തിപ്പിനായി ജനറല്‍ കണ്‍വീനര്‍ തോമസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍
നിതിന്‍ നൈനാന്‍ (റിസപ്ക്ഷന്‍), എം. തോമസ് വര്‍ഗീസ് , സുജിത് ചാക്കോ (ട്രാന്‍സ്‌പോര്‍ട്ടേഷന്‍, അക്കോമഡേഷന്‍), പോള്‍ യോഹന്നാന്‍ (സുവനീര്‍), ബിനോയി ഫിലിപ്പ്, ലീനാ ജോര്‍ജ് (ഡെക്കറേഷന്‍), രഞ്ജിത്ത് ജോര്‍ജ് (ടെന്റ്, സീറ്റിങ്), ഷിബു വര്‍ഗീസ് (പാര്‍ക്കിങ്), ഷെറി തോമസ് (ഫുഡ്), ബാബു വി. കുര്യന്‍ (പബ്‌ളിസിറ്റി) തുടങ്ങിയവര്‍ വിവിധ കമ്മിറ്റി കണ്‍വിനര്‍ന്മാരായി പ്രവര്‍ത്തിക്കുന്നു.

Address
9915 Belknap Road,
Sugar land, Tx-77498

ഹൂസ്റ്റന്‍ സെന്റ് മേരീസ് കൂദാശ പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക