Image

മ്യൂസിക്‌247 'കാപ്പുചീനോ'യിലെ ആദ്യ ഗാനം റിലീസ്‌ ചെയ്‌തു

Published on 08 July, 2017
മ്യൂസിക്‌247 'കാപ്പുചീനോ'യിലെ ആദ്യ ഗാനം റിലീസ്‌ ചെയ്‌തു
കൊച്ചി: മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബലായ മ്യൂസിക്‌247, 'കാപ്പുചീനോ'യിലെ ആദ്യ ഗാനം റിലീസ്‌ ചെയ്‌തു.

 `ജാനാഹ്‌ മേരി ജാനാഹ്‌` എന്ന ഈ ഗാനംആലപിച്ചിരിക്കുന്നത്‌ വിനീത്‌ ശ്രീനിവാസനാണ്‌. ഹസീന എസ്‌ കാനമിന്റെ വരികള്‍ക്ക്‌ ഹിഷാം അബ്ദുള്‍ വഹാബ്‌ സംഗീതം നല്‍കിയിരിക്കുന്നു.

`ജാനാഹ്‌ മേരി ജാനാഹ്‌ ` ഒഫീഷ്യല്‍ സോങ്ങ്‌ വീഡിയോ മ്യൂസിക്‌247ന്റെ യൂട്യൂബ്‌ ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=At9F0IifmBM. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്‌ ചടങ്ങ്‌  കൊച്ചിയില്‍ വച്ച്‌ നടന്നു. 

ഷാന്‍ റഹ്മാന്‍, അനൂപ്‌ കണ്ണന്‍, രവീന്ദ്രന്‍, അനീഷ്‌ ജി മേനോന്‍, അന്‍വര്‍ ഷരീഫ്‌, ധര്‍മജന്‍ ബോള്‍ഗാട്ടി, ശരണ്യ, അനീറ്റ, ചിത്രത്തിന്റെ സംവിധായകന്‍ നൗഷാദ്‌, സംഗീത സംവിധായകന്‍ ഹിഷാം അബ്ദുള്‍ വഹാബ്‌, കവി വേണു വി ദേശം, മ്യൂസിക്‌247ന്റെ ഹെഡ്‌ ഓഫ്‌ ഒപറേഷന്‍സ്‌ സൈദ്‌ സമീര്‍ തുടങ്ങിയവരും മറ്റു അണിയറപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.

നൗഷാദ്‌ സംവിധാനം നിര്‍വഹിച്ച 'കാപ്പുചീനോ'യില്‍ അനീഷ്‌ ജി മേനോന്‍, അന്‍വര്‍ ഷരീഫ്‌, ധര്‍മജന്‍ ബോള്‍ഗാട്ടി, ശരണ്യ, അനീറ്റ, സുധി കോപ്പ, കണാരന്‍ ഹരീഷ്‌, സുനില്‍ സുഖദ എന്നിവര്‍ അഭിനയിക്കുന്നുണ്ട്‌.

 നൗഷാദ്‌, ജോഫി പലയൂര്‍, റെജികുമാര്‍ കെ എന്നിവര്‍ ചേര്‍ന്നാണ്‌ കഥ ഒരുക്കിയിരിക്കുന്നത്‌. ഛായാഗ്രഹണം നൂറുദ്ദീന്‍ ബാവയും ചിത്രസംയോജനം സജിത്ത്‌ പനങ്ങാടുമാണ്‌ നിര്‍വഹിച്ചിരിക്കുന്നത്‌.

ചിത്രത്തില്‍ ഹിഷാം അബ്ദുള്‍ വഹാബ്‌ ഈണം പകര്‍ന്ന നാല്‌ ഗാനങ്ങളാണുള്ളത്‌. റഫീഖ്‌ അഹമ്മദ്‌, വേണു വി ദേശം, ഹസീന എസ്‌ കാനം എന്നിവര്‍ ഗാനരചന നിര്‍വഹിച്ചിരിക്കുന്നു. 

കൂടാതെ 'ഉണ്ണിയാര്‍ച്ച' എന്ന ചിത്രത്തിലെ നിത്യഹരിത ഗാനമായ `മിടുക്കി മിടുക്കി`യുടെ റീമിക്‌സ്‌ വേര്‍ഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

 പി ജയചന്ദ്രന്‍, വിനീത്‌ ശ്രീനിവാസന്‍, ഷഹബാസ്‌ അമന്‍, മഞ്‌ജരി, നിവാസ്‌ എന്നിവരാണ്‌ പാടിയിരിക്കുന്നത്‌. ബിബിന്‍ അശോകിന്റെയാണ്‌ പശ്ചാത്തലസംഗീതം.

 മ്യൂസിക്‌247നാണ്‌ ഒഫീഷ്യല്‍ മ്യൂസിക്‌ പാര്‍ട്‌ണര്‍. പാനിങ്‌ കാം ഫിലിംസിന്റെ ബാനറില്‍ ഡോ. സ്‌കോട്ട്‌ ചിത്രം നിര്‍മിച്ചിരിക്കുന്നു.

മ്യൂസിക്‌247നെ കുറിച്ച്‌:
കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ ങൗ്വശസ247 (മ്യൂസിക്‌247). അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം ങൗ്വശസ247 (മ്യൂസിക്‌247)നാണ്‌. 

അങ്കമാലി ഡയറീസ്‌, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌.
മ്യൂസിക്‌247 'കാപ്പുചീനോ'യിലെ ആദ്യ ഗാനം റിലീസ്‌ ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക