Image

പ്രണവ്‌ മോഹന്‍ലാല്‍- ജീത്തു ജോസഫ്‌ ചിത്രം'ആദി'യുടെ മോഷന്‍ പോസ്റ്റര്‍

Published on 08 July, 2017
പ്രണവ്‌ മോഹന്‍ലാല്‍- ജീത്തു ജോസഫ്‌ ചിത്രം'ആദി'യുടെ മോഷന്‍ പോസ്റ്റര്‍

കൊച്ചി: സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ്‌ മോഹന്‍ലാല്‍ ആദ്യമായി നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ആദി എന്ന്‌ പേരിട്ടിരിക്കുന്ന ചിത്രം ആശീര്‍വാദ്‌ സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ്‌ നിര്‍മ്മിക്കുന്നത്‌.

 'ചില നുണകള്‍ മാരകമായേക്കാം' എന്ന ടാഗ്‌ ലൈനോടെ വമ്പന്‍ കെട്ടിടത്തിന്റെ മുകളില്‍ നില്‍ക്കുന്ന പ്രണവ്‌ മോഹന്‍ലാലിന്റെ ചിത്രമടങ്ങുന്നതാണ്‌ മോഷന്‍ പോസ്റ്റര്‍. ബുധനാഴ്‌ച ചിത്രത്തിന്റെ പൂജ ചടങ്ങില്‍ മോഹന്‍ലാല്‍ കുടുംബ സമ്മേതം പങ്കെടുത്തിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക