Image

കൈരളി ഫുജൈറ സെന്‍ട്രല്‍ വാര്‍ഷിക സമ്മേളനം

Published on 09 July, 2017
കൈരളി ഫുജൈറ സെന്‍ട്രല്‍ വാര്‍ഷിക സമ്മേളനം
ഫുജൈറ: കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഫുജൈറയുടെ പതിനൊന്നാമതു സെന്‍ട്രല്‍ വാര്‍ഷിക സമ്മേളനം 2017 ജൂലൈ ഏഴിനു വെള്ളിയാഴ്ച കൈരളി ദിബ്ബ ഓഫീസില്‍ നടന്നു. നാലു യൂണിറ്റുകളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുത്തു സെന്‍ട്രല്‍ സമ്മേളനം പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും, എഴുത്തുകാരനുമായ എം. അഷ്‌റഫ് ഉത്ഘാടനം ചെയ്തു. 

ഉദ്ഘാടന സമ്മേളനത്തില്‍ സെന്‍ട്രല്‍ പ്രസിഡന്റ് അബ്ദുള്‍ റസാഖ് അധ്യക്ഷത വഹിച്ചു. ഉമ്മര്‍ ചോലക്കല്‍ അനുശോചന പ്രേമേയം അവതരിപ്പിച്ചു , സെക്രട്ടറി സി.കെ. ലാല്‍ സ്വാഗതം ആശംസിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് സൈമണ്‍ സാമുവേല്‍ ആശംസകള്‍ അറിയിച്ചു. ദിബ്ബ യൂണിറ്റ് സെക്രട്ടറി ശശീന്ദ്രന്‍ നന്ദി രേഖപ്പെടുത്തി. 

തുടര്‍ന്നു ചേര്‍ന്ന പ്രധിനിധി സമ്മേളനത്തില്‍ സെക്രട്ടറി സി. കെ .ലാല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രെഷരാര്‍ എം.എം.എ .റഷീദ് വരവ് ചിലവും കണക്കും അവതരിപ്പിച്ചു. പൊതു ചര്‍ച്ചക്ക് ശേഷം റിപ്പോര്‍ട്ടും കണക്കും അംഗീകരിച്ചു. 

തുടന്ന് കെ.പി. സുകുമാരന്‍ ( പ്രസിഡന്റ്), എം. എം. എ. റഷീദ് (വൈസ് പ്രസിഡന്റ് ), വി. എസ്. സുഭാഷ് (സെക്രട്ടറി), സുജിത് വി . പി (ജോയിന്റ് സെക്രട്ടറി), അനില്‍ കുമാര്‍ (ട്രഷറര്‍), ജസ്റ്റിന്‍ സാമുവേല്‍ (ജോയിന്‍ ട്രഷറര്‍), അബ്ദുള്‍ റസാഖ് (പിആര്‍ഒ), സി . കെ ലാല്‍ (കള്‍ച്ചറല്‍ സെക്രട്ടറി), അബ്ദുള്‍ ഖാദര്‍ (സ്‌പോര്‍ട്‌സ് സെക്രട്ടറി). മറിയാമ്മ ജേക്കബ് (വനിതാ കണ്‍വീനര്‍), ശുഭ രവികുമാര്‍ (വനിതാ ചെയര്‍ പേര്‍സണല്‍) എന്നിവര്‍ ഭാരവാഹികളായ 22 അംഗ കമ്മറ്റിയേയും സമ്മേളനം ഏക ഖണ്ഡമായി തിരഞ്ഞെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്കു വിളിക്കുക സി.കെ. ലാല്‍ 050 5255490.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക