Image

പ്രവാസികളുടെ മരണം: സങ്കീര്‍ണമായ നിയമങ്ങള്‍ പിന്‍വലിക്കണം: വെല്‍ഫെയര്‍ കേരള കുവൈത്ത്

Published on 09 July, 2017
പ്രവാസികളുടെ മരണം: സങ്കീര്‍ണമായ നിയമങ്ങള്‍ പിന്‍വലിക്കണം: വെല്‍ഫെയര്‍ കേരള കുവൈത്ത്

കുവൈത്ത് സിറ്റി: ഇന്ത്യന്‍ ജനതയുടെ മേല്‍ സകലമാന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി കൊണ്ടിരിക്കുന്ന കേന്ദ്രഗവണ്‍മെന്റ് പ്രവാസികളുടെ മൃതദേഹങ്ങളുടെ നടപടിക്രമങ്ങളില്‍ സങ്കീര്‍ണമായ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നത് തികഞ്ഞ അനീതിയാണെന്നും മനുഷ്യത്വരഹിതമായ ഇത്തരം നിയമങ്ങള്‍ എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നും വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു . 

പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തുന്നതിനു രണ്ടു ദിവസം മുന്‍പ് മരണകാരണം വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ്, എംബാമിങ് സര്‍ട്ടിഫിക്കറ്റ്, എന്‍ ഒ സി, റദ്ദാക്കിയ പാസ്‌പോര്‍ട്ടിന്റെ കോപ്പി എന്നീ രേഖകള്‍ വിമാനതാവളത്തിലെ ഹെല്‍ത്ത് കൗണ്ടറില്‍ എത്തിച്ച് അനുമതി വാങ്ങണമെന്നതാണു കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ നിയമം. പലരാജ്യങ്ങളിലും വിമാനടിക്കറ്റ് കാണിച്ചാലേ എംബാം സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കൂ എന്ന നിയമം നിലനില്‍ക്കുന്‌പോള്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ഈ പുതിയ നിയമം പ്രാവാസികളെ ഏറെ ധര്‍മ്മ സങ്കടത്തിലാക്കുന്നതാണു. 

മരണം നടന്ന രാജ്യത്തെ നിയമത്തിന്റെ നൂലാമാലകള്‍ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെ ഇടപെടലിലൂടെ അഴിച്ചു മാറ്റി ഒറ്റ ദിവസം കൊണ്ട് മൃതദേഹം നാട്ടിലെ ബന്ധുക്കള്‍ക്ക് എത്തിക്കാനാവുന്ന സാഹചര്യമുണ്ടായിരിക്കെ ഇനി മുതല്‍ ദിവസങ്ങള്‍ കാത്ത് കിടക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് സ്ഥിതിഗതികള്‍ മാറുന്നത് നാട്ടിലേയും വിദേശത്തെയും ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും മാനസികമായി ഏറെ പ്രയാസം സൃഷ്ടിക്കുന്നതാണ്. വിദേശത്ത് നിന്ന് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കാനുള്ള സംവിധാനം പലരാജ്യങ്ങളിലും ഉണ്ടെന്നിരിക്കെ മൃതദേഹത്തിന്റെ തൂക്കം നോക്കി ഭീമമായ തുകയാണ് ദേശീയ വിമാന കന്പനിയായ എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാനകന്പനികള്‍ ഈടാക്കുന്നത്. കടുത്ത സാന്പത്തിക പ്രയാസങ്ങള്‍ക്ക് പുറമേ മാനസികമായും പ്രവാസികളെ തളര്‍ത്തുന്നതാണു പുതിയ നിയമം. ഇന്ത്യന്‍ സന്പദ് ഘടനയെ താങ്ങി നിര്‍ത്തുന്ന പ്രവാസികളുടെ മേല്‍ സ്വന്തം നാട്ടില്‍ ചുമത്തുന്ന ഇത്തരം നിയമകുരുക്കുകള്‍ വിദേശത്ത് പോലും പ്രവാസിക്ക് അനുഭവിക്കേണ്ടി വരുന്നില്ല. നാടിന്റെ സന്പദ്ഘടനയുടെ നെടുംതൂണായി വര്‍ത്തിക്കുന്ന പ്രവാസികളെ രൂക്ഷമായി ബാധിക്കുന്ന കേന്ദ്രഗവണ്‍മെന്റിന്റെ ഈ നിലപാടിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും വെല്‍ഫെയര്‍ വൈത്ത് പ്രസ്താവനയില്‍ ചൂണ്ടികാട്ടി. 

സങ്കീര്‍ണ്ണമായ നിയമങ്ങള്‍ പിന്‍വലിക്കണം: വെല്‍ഫെയര്‍ കേരള കുവൈത്ത്

കുവൈത്ത് സിറ്റി: ഇന്ത്യന്‍ ജനതയുടെ മേല്‍ സകലമാന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി കൊണ്ടിരിക്കുന്ന കേന്ദ്രഗവണ്‍മെന്റ് പ്രവാസികളുടെ മൃതദേഹങ്ങളുടെ നടപടിക്രമങ്ങളില്‍ സങ്കീര്‍ണ്ണമായ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നത് തികഞ്ഞ അനീതിയാണെന്നും മനുഷ്യത്വരഹിതമായ ഇത്തരം നിയമങ്ങള്‍ എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നും വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 

പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തുന്നതിനു രണ്ടു ദിവസം മുന്‍പ് മരണകാരണം വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ്, എംബാമിങ് സര്‍ട്ടിഫിക്കറ്റ്, എന്‍ഒസി, റദ്ദാക്കിയ പാസ്‌പോര്‍ട്ടിന്റെ കോപ്പി എന്നീ രേഖകള്‍ വിമാന താവളത്തിലെ ഹെല്‍ത്ത് കൗണ്ടറില്‍ എത്തിച്ച് അനുമതി വാങ്ങണമെന്നതാണു കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ നിയമം. പലരാജ്യങ്ങളിലും വിമാനടിക്കറ്റ് കാണിച്ചാലേ എംബാം സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കൂ എന്ന നിയമം നിലനില്‍ക്കുന്‌പോള്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ഈ പുതിയ നിയമം പ്രാവാസികളെ ഏറെ ധര്‍മ്മ സങ്കടത്തിലാക്കുന്നതാണു. 

മരണം നടന്ന രാജ്യത്തെ നിയമത്തിന്റെ നൂലാമാലകള്‍ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെ ഇടപെടലിലൂടെ അഴിച്ചു മാറ്റി ഒറ്റ ദിവസം കൊണ്ട് മൃതദേഹം നാട്ടിലെ ബന്ധുക്കള്‍ക്ക് എത്തിക്കാനാവുന്ന സാഹചര്യമുണ്ടായിരിക്കെ ഇനി മുതല്‍ ദിവസങ്ങള്‍ കാത്ത് കിടക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് സ്ഥിതിഗതികള്‍ മാറുന്നത് നാട്ടിലേയും വിദേശത്തെയും ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും മാനസികമായി ഏറെ പ്രയാസം സൃഷ്ടിക്കുന്നതാണ്. വിദേശത്ത് നിന്ന് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കാനുള്ള സംവിധാനം പലരാജ്യങ്ങളിലും ഉണ്ടെന്നിരിക്കെ മൃതദേഹത്തിന്റെ തൂക്കം നോക്കി ഭീമമായ തുകയാണ് ദേശീയ വിമാന കന്പനിയായ എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാനകന്പനികള്‍ ഈടാക്കുന്നത്. കടുത്ത സാന്പത്തിക പ്രയാസങ്ങള്‍ക്ക് പുറമേ മാനസികമായും പ്രവാസികളെ തളര്‍ത്തുന്നതാണു പുതിയ നിയമം. ഇന്ത്യന്‍ സന്പദ് ഘടനയെ താങ്ങി നിര്‍ത്തുന്ന പ്രവാസികളുടെ മേല്‍ സ്വന്തം നാട്ടില്‍ ചുമത്തുന്ന ഇത്തരം നിയമകുരുക്കുകള്‍ വിദേശത്ത് പോലും പ്രവാസിക്ക് അനുഭവിക്കേണ്ടി വരുന്നില്ല. നാടിന്റെ സന്പദ്ഘടനയുടെ നെടുംതൂണായി വര്‍ത്തിക്കുന്ന പ്രവാസികളെ രൂക്ഷമായി ബാധിക്കുന്ന കേന്ദ്രഗവണ്‍മെന്റിന്റെ ഈ നിലപാടിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രസ്താവനയില്‍ ചൂണ്ടികാട്ടി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക