Image

മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഉത്തരവ് പ്രവാസികളോടുള്ള കടുത്ത നീതി നിഷേധം: കെഎംസിസി

Published on 09 July, 2017
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഉത്തരവ് പ്രവാസികളോടുള്ള കടുത്ത നീതി നിഷേധം: കെഎംസിസി
കുവൈത്ത് സിറ്റി: വിദേശത്ത് മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദേഹം വിമാന മാര്‍ഗം നാട്ടിലെത്തിക്കുന്നതിനു 48 മണിക്കൂര്‍ മുന്പ് മരണ സര്‍ട്ടിഫിക്കേറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ നാട്ടിലെ വിമാനത്താവളത്തില്‍ ഹാജരാക്കണമെന്ന് പുതിയ ഉത്തരവ് മനുഷ്യത്വ രഹിതവും കടുത്ത നീതി നിഷേധവുമാണെന്ന് കുവൈത്ത് കെഎംസിസി അഭിപ്രായപ്പെട്ടു.

നിലവില്‍ ഗള്‍ഫില്‍ നിന്നും എട്ട് മണിക്കൂറിനുള്ളില്‍ പോലും മൃതദേഹം നാട്ടിലെത്തിച്ചിരുന്ന കുവൈത്ത് കഐംസിസിയെ സംബന്ധിച്ച് ദിവസങ്ങളോളം വൈകിപ്പിക്കുന്നതാണു ഇതെന്നും അതുകൊണ്ടുതന്നെ പുതിയ ഉത്തരവ് എത്രയും പെട്ടെന്ന് പിന്‍വലിച്ച് മുന്‍ നടപടിക്രമങ്ങള്‍ തുടരണമെന്നും കുവൈത്ത് കഐംസിസി പ്രസിഡന്റ് കെ.ടി.പി. അബ്ദുറഹിമാന്‍, ജനറല്‍ സെക്രട്ടറി സിറാജ് എരഞ്ഞിക്കല്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക