Image

എജി വിഷന്‍ അവാര്‍ഡ്‌ നിശയില്‍ നടന്‍ മമ്മൂട്ടി പങ്കെടുക്കും

എം.കെ. ആരിഫ്‌ Published on 02 March, 2012
എജി വിഷന്‍ അവാര്‍ഡ്‌ നിശയില്‍ നടന്‍ മമ്മൂട്ടി പങ്കെടുക്കും
ദോഹ: പ്രശസ്‌ത മലയാള നടന്‍ പദ്‌മശ്രീ ഭരത്‌ മമ്മൂട്ടി ഏപ്രില്‍ 13 നു എജി വിഷന്‍ സംഘടിപ്പിക്കുന്ന അവാര്‍ഡ്‌ നിശയില്‍ പങ്കെടുക്കുന്നു. 13 വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ മമ്മൂട്ടി ദോഹയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കുന്നത്‌. അര്‍ഗോണ്‍ ഗ്ലോബല്‍ എന്ന ദോഹയിലെ പ്രമുഖ സ്ഥാപനത്തിന്റെ മാധ്യമ വിഭാഗമാണ്‌ എജി വിഷന്‍.

13 വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ ഇത്രയും വലിയ ഒരു തര നിശ ദോഹയില്‍ അരങ്ങേറുന്നത്‌. മലയാള സിനിമ വ്യവസായത്തിലെ പ്രമുഖരായ പ്രമോദ്‌ പപ്പന്‍ ,നാദിര്‍ഷ, സിദ്ദിക്ക്‌, മനോജ്‌ കെ. ജയന്‍ , ഉണ്ണി മുകുന്ദന്‍, സലിം കുമാര്‍,സുരാജ്‌, കോട്ടയം നസീര്‍, ഗിന്നസ്‌ പക്രു, അഫ്‌സല്‍ , അംബിക, റോമ, മിത്ര കുര്യന്‍,റിമി ടോമി , ഷംന കാസിം തുടങ്ങിയ താരങ്ങളും പങ്കെടുക്കുന്നു.

പ്രമുഖ മിമിക്രി താരങ്ങള്‍ ആയ നെല്‍സണ്‍ ഉല്ലാസും സംഘവും ഇന്ത്യയില്‍ നിന്നുള്ള അന്‍പതോളം മറ്റു കലാകാരന്മാരും ആണ്‌ അവാര്‍ഡ്‌ നിശയില്‍ പങ്കെടുക്കുന്നത്‌. തികച്ചും പുതുമകള്‍ ഉള്‍കൊള്ളിച്ചു കൊണ്‌ടുള്ള ഒരു അവാര്‍ഡ്‌ നിശ ആയിരിക്കും ഇതെന്നു സംഘാടകര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക