Image

ന്യൂയോര്‍ക്കില്‍ ലാന അന്തര്‍ദ്ദേശീയ സമ്മേളനത്തിലേക്ക് ഏവര്‍ക്കും സ്വാഗതം

പി.പി.ചെറിയാന്‍ Published on 10 July, 2017
ന്യൂയോര്‍ക്കില്‍ ലാന അന്തര്‍ദ്ദേശീയ സമ്മേളനത്തിലേക്ക് ഏവര്‍ക്കും സ്വാഗതം
നോര്‍ത്തമേരിക്കയിലെ അക്ഷരസ്‌നേഹികളുടെ കൂട്ടായ്മയായ ലാന(LANA) അതിന്റെ വളര്‍ച്ചയുടെ പാതയില്‍ രണ്ട് പതിറ്റാണ്ടുകള്‍ പിന്നിടുന്ന ഈ അവസരത്തില്‍, ഒക്ടബോര്‍ 6,7,8(വെള്ളി, ശനി, ഞായര്‍) എന്നീ ദിവസങ്ങളിലായ് ന്യൂയോര്‍ക്കില്‍ നടത്തപ്പെടുന്ന സമ്മേളനം എന്തുകൊണ്ടും ഏറെ ശ്രദ്ധേയമായിരിക്കും എന്നതില്‍ തര്‍ക്കമില്ല.

എഴുത്തുകാര്‍ക്കും, വായനക്കാര്‍ക്കും, ആസ്വാദകര്‍ക്കും എല്ലാം പരസ്പരം കാണുവാനും സൗഹൃദം പങ്കുവയ്ക്കുവാനും ഒരു സുവര്‍ണ്ണാവസരം ലാന ഒരുക്കുകയാണ്. പ്രഗല്‍ഭരും പ്രസിദ്ധരുമായ സാഹിത്യകാരന്മാരുടെ സാന്നിദ്ധ്യം, സാഹിത്യചര്‍ച്ചകള്‍, പഠനങ്ങള്‍, കാവ്യസന്ധ്യ തുടങ്ങി ഒട്ടനവധി പരിപാടികള്‍ സംഘാടകര്‍ ആസൂത്രണം ചെയ്തു തുടങ്ങിയിരിക്കുന്നു. സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും സ്വീകരിക്കാനും, ചര്‍ച്ച ചെയ്യുന്നതിനും ലാനാ ഭാരവാഹികള്‍ അവസരം ഒരുക്കുന്നതായിരിക്കും.

മലയാള ഭാഷാസ്‌നേഹികളുടെ വളര്‍ച്ചയുടെ പാതയില്‍ അനല്‍പമായ കാര്യങ്ങള്‍ സംഘടനക്ക് ചെയ്യുവാന്‍ കഴിഞ്ഞിട്ടുണ്ട് എന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു എന്നാല്‍ ഇനിയും ഏറെക്കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന സത്യം ഞങ്ങള്‍ തിരിച്ചറിയുന്നു. നിങ്ങള്‍ ഓരോരുത്തരുടേയും സാന്നിദ്ധ്യവും സഹകരണവും അതിനുവേണ്ട പ്രചോദനവും ഊര്‍ജവും സംഘടനക്ക് നല്‍കും എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ലാനയുടെ മുന്‍കാല സാരഥികളേയും അവരോടൊപ്പം പ്രവര്‍ത്തിച്ചവരേയും ഇത്തരുണത്തില്‍ ഓര്‍ക്കുകയും അവരുടെ ത്യാഗപൂര്‍വ്വമായ സേവനങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കാനും ഈ അവസരം വിനിയോഗിക്കുകയാണ്. സൗഹൃദത്തിന്റെ മൂന്ന് ദിവസങ്ങള്‍ സമ്മോഹനമാക്കുവാനും വര്‍ഷങ്ങളോളം ഹൃദയത്തില്‍ സൂക്ഷിക്കാനും പങ്കെടുത്തവര്‍ക്ക് കഴിയും. കഴിയുന്നുണ്ട് എന്നതാണ് ലാനാ സമ്മേളനങ്ങളുടെ വിജയരഹസ്യം.

പരിപാടികളുടെ വിജയത്തിനായ് ലാനയുടെ കാര്യദര്‍ശി ശ്രീ.ജെ.മാത്യൂസ് ശ്രമം ആരംഭിച്ചുകഴിഞ്ഞു. അദ്ദേഹത്തെ സഹായിക്കാന്‍ വിപുലമായ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ഏറ്റെടുത്തുകഴിഞ്ഞു. ഇനി നിങ്ങളുടെ സജീവസാന്നിദ്ധ്യമാണ് പ്രസക്തം. ഒക്ടോബര്‍ ആറ്, ഏഴ്, എട്ട് എന്നീ തീയതികള്‍ ന്യൂയോര്‍ക്കില്‍ നടക്കുവാന്‍ പോകുന്ന ലാന സമ്മേളനത്തിനായ് മാറ്റിവക്കുവാന്‍ സ്‌നേഹപൂര്‍വ്വം ഓര്‍മ്മിപ്പിക്കുന്നു. ലാനയുടെ അംഗത്വം എടുക്കുവാനും അതുവഴി സംഘടനയുടെ സജീവ പ്രവര്‍ത്തകരാകാനുള്ള അവസരം കൂടിയാണിത്. വിശിഷ്യാ യുവ പ്രതിഭകള്‍ക്കായ് വിവിധ വിഷയങ്ങള്‍ പരിപാടികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരിക്കല്‍ കൂടി ഏവരേയും സ്‌നേഹപൂര്‍വ്വം ലാനാ സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നു.

ലാനാ സാഹിത്യ അവാര്‍ഡിനുള്ള കൃതികള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ബന്ധപ്പെട്ടവര്‍ക്ക് അയച്ചു കൊടുക്കുക. ലാനയിലേക്കുള്ള രചനകളും എത്രുയം വേഗം അയക്കുക.
സ്‌നേഹപൂര്‍വ്വം
ജോസ് ഓച്ചാലില്‍
ലാനാ പ്രസിന്റ്
ലിറ്ററി അസോസിയേഷന്‍ ഓഫ് നോര്‍ത്തമേരിക്ക.

For more information, contact:
Jose OChalil(President)-972-666-8685
J.Mathews(Secretary)-914-450-1442
Jose George(Treasurer)- 469-767-3208
Varghese K Abraham(Vice President)- 941-341-0984
M.N.Nelakandan Nambuthiri(Joint Secretary)-925-322-1181
Santhosh Pala(Convention Convener)- 516-263-7398
Manohar Thomas(Convention Chairman)- 917-501-0173

ന്യൂയോര്‍ക്കില്‍ ലാന അന്തര്‍ദ്ദേശീയ സമ്മേളനത്തിലേക്ക് ഏവര്‍ക്കും സ്വാഗതം
Join WhatsApp News
LANA Member 2017-07-10 17:48:22
Hope at least this time LANA will fair to all.-- What is he talking about ?  when was LANA not fair ?
Lana is for learned, literate, not for any and all howling for attention.
കൊച്ചുണ്ണി കായംകുളം 2017-07-10 19:24:28
ഈ ലാന ഒത്തിരി വലിയ ആന ആണോ ഭാരവാഹികളെ. അതോ ചുമ്മാ കളിപ്പീര് ആണോ ?
എന്റെ പുസ്‌തകം , രചനകൾ  ഒന്നും  മത്സരത്തിന്  അയക്കുന്നില്ല. കാരണം  സമ്മാനവും  പൊന്നാടയും  പതിവ് പോലെ  ചില സില്ബന്ധികൾക്കും  ലേഡികൾക്കും  മാറ്റി വച്ചിട്ടുണ്ടാകും. എല്ലാം ഒരു മാതിരി  പ്രഹസനവും  തിരിച്ചുവേദവും ആകും. സാഹിത്യവുമായി  ബന്ധമില്ലാത്ത  ഒത്തിരി  പുങ്കന്മാർ  കിടന്നു  കളിക്കുന്ന  പ്രസ്ഥാനമാണല്ലോ  ലാന. Last  ലാന  കൺവെൻഷനിൽ  എനിക്ക്  പ്രബന്ധം  അവതരിപ്പിക്കാൻ  10  മിനിറ്റു  തന്നത് . എന്നാൽ    5  മിനിട്ടു  ആയപ്പോൾ തന്നെ  എന്ന  മണിയടിച്ചു  ചവിട്ടി  ഇറക്കി.  എന്നാൽ  ചില  നേതാക്കൾ  റൈറ്റേർസ്  അല്ലാത്ത  സുന്ദരികളും  അല്ലാത്തവരും  വേദിയിൽ  ഒത്തിരി ടൈം  എടുത്തു  ബ്ലാ ബ്ലാ  പറഞ്ഞു  വിലസി. അവരെയെല്ലാം  പിടിച്ചു  വേദിയിലും  ഇരുത്തി.  എന്തൊരു  അനീതി ആണ്  അവിടെ  നടമാടിയതു . 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക