Image

എയര്‍ ഇന്ത്യ വിമാനത്തില്‍ മാംസാഹാരത്തിന് നിയന്ത്രണം.

ജോര്‍ജ് ജോണ്‍ Published on 10 July, 2017
എയര്‍ ഇന്ത്യ വിമാനത്തില്‍ മാംസാഹാരത്തിന് നിയന്ത്രണം.
ഫ്രാങ്ക്ഫര്‍ട്ട്-മുംബൈ: എയര്‍ ഇന്ത്യ വിമാനത്തില്‍ മാംസാഹാരത്തിന് നിയന്ത്രണം കൊണ്ടുവരുന്നു. . ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്യുന്ന ആഭ്യന്തര യാത്രകാര്‍ക്കാണ് ആദ്യം നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. എയര്‍ ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ അശ്വനി ലോഹാനി നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ബിസിനസ്  എക്‌സിക്യട്ടീവ് ക്ലാസുകളില്‍ യാത്രചെയ്യുന്ന ആഭ്യന്തര യാത്രികര്‍ക്ക് ഭക്ഷണത്തില്‍ മാംസാഹാര വിഭവങ്ങള്‍ തുടരുമെന്നും അവര്‍ വ്യക്തമാക്കി. താമസിയാതെ ഈ മാംസാഹാര നിയന്ത്രണം അന്തരാഷ്ട്ര സര്‍വീസുകളിലെ ഇക്കോണമി ക്ലാസുകളിലേക്കും വ്യാപിപ്പിച്ച ചിലവ് ചുരുക്കല്‍ നടപടിയായി മുമ്പോട്ട് പോകുമെന്നും, പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഒരു എയര്‍ ഇന്ത്യാ ജോലിക്കാരന്‍ പറഞ്ഞു.

ചിലവ് ചുരുക്കുന്നതിന്റേയും മലിനീകരണ സംസ്‌കരണം വളരെ വേഗം സാധ്യമാക്കാനുമാണ് എയര്‍ ഇന്ത്യ ഇത്തരമൊരു നടപടിയിലേക്ക് പോകുന്നത്. കൂടാതെ അടുത്തിരിക്കുന്ന യാത്രികരില്‍ സസ്യാഹാരം കഴിക്കുന്നവരും ഉള്‍പ്പെടുന്നുണ്ട്, ഇവര്‍ ഇടകലരുന്നത് തടയാന്‍ വേണ്ടിയിട്ടുമാണ് ഇത്തരമൊരു തിരുമാനമെന്നും എയര്‍ ഇന്ത്യ പറയുന്നു. കൂടാതെ ഇപ്പോള്‍ 70  ശതമാനം ആളുകളും വെജിറ്റേറിയന്‍ ഭക്ഷണമാണ് അവശ്യപ്പെടുന്നത്. വെറും 30 ശതമാനം ആളുകള്‍ മാത്രമാണ് മാംസഹാരം തേടുന്നതെന്നും എയര്‍ ഇന്ത്യ അധിക്യുതര്‍ പറയുന്നു.

എയര്‍ ഇന്ത്യയുടെ ഈ തീരുമാനത്തിനെതിരെ ഒരു വിഭാഗം യാത്രക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. തീരുമാനം പുനപരിശോധിക്കണമെന്നും ഇതു പോലൊരു തീരുമാനം അധിക്യുതര്‍ എടുക്കുന്നതിനും മുന്‍പ് യാത്രക്കാരുടെ ആഭിപ്രായം തേടണമായിരുന്നുവെന്നും വിമാനയാത്രികരുടെ സംഘടന നേതാവ് മഹേഷ് റെഡി പറഞ്ഞു. കഴിഞ്ഞ മാസം പകുതിയോടെ അനൗദ്യോഗികമായി മാംസാഹാര നിയന്ത്രണം എയര്‍ ഇന്ത്യയില്‍ നിലവില്‍ വന്നതായും സൂചനയുണ്ട്.



എയര്‍ ഇന്ത്യ വിമാനത്തില്‍ മാംസാഹാരത്തിന് നിയന്ത്രണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക