Image

ഐ എസ്‌ ആഭിമുഖ്യം: ഇന്ത്യന്‍ വംശജന്‍ ശിവം പട്ടേലിനു അഞ്ചു വര്‍ഷം തടവ്‌

Published on 10 July, 2017
ഐ എസ്‌ ആഭിമുഖ്യം: ഇന്ത്യന്‍ വംശജന്‍ ശിവം പട്ടേലിനു അഞ്ചു വര്‍ഷം തടവ്‌


വിര്‍ജീനിയ: ഹിന്ദുമതത്തില്‍ നിന്നും മുസ്ലീമായി മതപരിവര്‍ത്തനം ചെയ്യപ്പെട്ട ഐ എസ് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന ഇന്ത്യന്‍ വംശജനായ ശിവം പട്ടേലിനെ (27) അഞ്ചു വര്‍ഷത്തെ  ജയില്‍ ശിക്ഷക്കു വിധിച്ചു

യു എസ്ആര്‍മിയില്‍ ചേരാന്‍ സമര്‍പ്പിച്ച അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതിനായിരുന്നു അറസ്റ്റ്. ഐ എസില്‍ ചേരാനുള്ള താല്‍പര്യവുമായി ചൈനയിലേക്കും ജോര്‍ദാനിലേക്കും യാത്ര ചെയ്ത വിവരം മറച്ചുവച്ചുവെന്നു കണ്ടെത്തുകയായിരുന്നു

2011-12 കാലയളവില്‍ കുടുംബത്തിനൊപ്പം ഇന്ത്യയിലേക്ക് പോയതൊഴിച്ചാല്‍ കഴിഞ്ഞ ഏഴുവര്‍ഷത്തിനുള്ളില്‍ അമേരിക്ക വിട്ട് യാത്രചെയ്തിട്ടില്ലെന്നായിരുന്നുപട്ടേല്‍ പറഞ്ഞത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഓണ്‍ലൈന്‍ മാഗസിനുകള്‍ ഡൗണ്‍ലോഡ് ചെയ്തതായും ഐഎസില്‍ ചേരാനുള്ള നടപടിക്രമങ്ങള്‍ തെരഞ്ഞതായും ഇദ്ദേഹത്തിന്റെ മുറിയിലെ കമ്പ്യൂട്ടര്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായി.പോളിഗ്രാഫ് ടെസ്റ്റിനെ (നുണപരിശോധന) എങ്ങനെ മറികടക്കാമെന്നും ഗൂഗിളില്‍ സേര്‍ച്ച് ചെയ്തതായി കണ്ടെത്തി.

യാത്രാവിവരങ്ങള്‍ മറച്ചുവെച്ച പട്ടേല്‍ കഴിഞ്ഞ ജൂലൈയില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനായി ചൈനയില്‍ പോയതായി യു എസ് ഡിസ്ട്രിക്ട് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. പിന്നീട് മുസ്ലീം ആര്‍മി രൂപീകരിക്കാനുദ്ദേശിച്ച് ജോര്‍ദാനിലേക്ക് പോയെങ്കിലും അവിടെവച്ച് പിടിയിലായി യു എസിലേക്ക് തിരിച്ചയക്കപ്പെട്ടു.

ജോര്‍ദാനില്‍ വച്ച് പിടിക്കപ്പെട്ടതോടെ മകന്‍ പൂര്‍ണമായും ഇസ്ലാമില്‍ ആകൃഷ്ടനായിക്കഴിഞ്ഞുവെന്ന് തങ്ങള്‍ തിരിച്ചറിഞ്ഞതായി ഇയാളുടെ മാതാപിതാക്കള്‍ എഫ് ബി ഐയോട് പറഞ്ഞു. ഇസ്ലാമിനുവേണ്ടി രക്തസാക്ഷിയാകാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് അടുപ്പമുള്ളവരുമായി നടത്തിയ സംഭാഷണങ്ങളില്‍ പറഞ്ഞ ഇയാള്‍ അക്രമത്തിന്റെ മാര്‍ഗം സ്വീകരിക്കാന്‍ താല്‍പര്യപ്പെടുന്നില്ലന്നും പറഞ്ഞുവത്രെ.

എന്നാല്‍ പാരിസിലെയും നൈസിലെയും ഓര്‍ലാന്‍ഡോയിലെയും ഭീകരാക്രമണങ്ങളെ ഇയാള്‍ അഭിനന്ദിച്ചു. അറേബ്യന്‍ പെനിന്‍സുലയില്‍ കൊല്ലപ്പെട്ട അല്‍ഖ്വയ്ദ നേതാവ് അന്‍വര്‍ അല്‍ അവ്‌ലാകിക്ക് ഇയാള്‍ ആദരം അര്‍പ്പിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക