Image

'തൃശ്ശിവപേരൂര്‍ ക്ലിപ്‌തം'ത്തിന്റെ ഒന്നാം ഒഫീഷ്യല്‍ ടീസര്‍ യൂട്യൂബ്‌ ട്രെന്‍ഡിങ്‌ ലിസ്റ്റില്‍

Published on 10 July, 2017
'തൃശ്ശിവപേരൂര്‍ ക്ലിപ്‌തം'ത്തിന്റെ ഒന്നാം ഒഫീഷ്യല്‍ ടീസര്‍ യൂട്യൂബ്‌ ട്രെന്‍ഡിങ്‌ ലിസ്റ്റില്‍
കൊച്ചി: ആസിഫ്‌ അലി നായകനാവുന്ന ചിത്രം 'തൃശ്ശിവപേരൂര്‍ ക്ലിപ്‌തം'ത്തിന്റെ ഒന്നാം ഒഫീഷ്യല്‍ ടീസര്‍ യൂട്യൂബ്‌ ട്രെന്‍ഡിങ്‌ ലിസ്റ്റില്‍ തരംഗമാവുകയാണ്‌. ആസിഫ്‌ അലിയും ചെമ്പന്‍ വിനോദ്‌ ജോസും തമ്മിലുള്ള സംഭാഷണമാണ്‌ ഒരു മിനിറ്റ്‌ ദൈര്‍ഖ്യമുള്ള വീഡിയോയില്‍ കാണിക്കുന്നത്‌. ചിത്രത്തിന്റെ ഒഫീഷ്യല്‍ മ്യൂസിക്‌ പാര്‍ട്‌ണറായ മ്യൂസിക്‌247ന്റെ യൂട്യൂബ്‌ ചാനലില്‍ റിലീസ്‌ ചെയ്‌ത ടീസര്‍ ആദ്യ 20 മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഒരു ലക്ഷം വ്യൂസ്‌ നേടി. മുമ്പ്‌ പുറത്തു വിട്ട ടീസര്‍ ട്രൈലെറും യൂട്യൂബില്‍ തരംഗമായി ട്രെന്‍ഡിങ്‌ ലിസ്റ്റില്‍ ഇടം പിടിച്ചിരുന്നു.


നവാഗതനായ രതീഷ്‌ കുമാര്‍ സംവിധാനം നിര്‍വഹിച്ച 'തൃശ്ശിവപേരൂര്‍ ക്ലിപ്‌തം' എന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ്‌ ജോസ്‌, അപര്‍ണ ബാലമുരളി, ശില്‍പ്പി ശര്‍മ്മ, ബാബുരാജ്‌, ശ്രീജിത്ത്‌ രവി, ഇര്‍ഷാദ്‌ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്‌. പി എസ്‌ റഫീഖ്‌ ആണ്‌ തിരക്കഥ ഒരുക്കിയിരിക്കുന്നത്‌. ഛായാഗ്രഹണം സ്വരൂപ്‌ ഫിലിപ്പും ചിത്രസംയോജനം ഷമീര്‍ മുഹമ്മദുമാണ്‌ നിര്‍വഹിച്ചിരിക്കുന്നത്‌. എം സ്റ്റാര്‍ സാറ്റലൈറ്റ്‌ കമ്മ്യൂണിക്കേഷന്‍സ്‌ന്റെ കൂടെ വൈറ്റ്‌സാന്‍ഡ്‌സ്‌ മീഡിയ ഹൌസ്‌ പ്രൊഡക്ഷന്‍ന്റെ ബാനറില്‍ ഫരീദ്‌ ഖാനും ഷലീല്‍ അസിസും ചേര്‍ന്നാണ്‌ ചിത്രം നിര്‍മിച്ചിരിക്കുന്നത്‌.

ഒഫീഷ്യല്‍ ടീസര്‍ മ്യൂസിക്‌247ന്റെ യൂട്യൂബ്‌ ചാനലില്‍ കാണാന്‍:  https://www.youtube.com/watch?v=301B57sD_Dwh

മ്യൂസിക്‌247നെ കുറിച്ച്‌:
കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ മ്യൂസിക്‌247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്‌247നാണ്‌. അങ്കമാലി ഡയറീസ്‌, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക