Image

വാല്‍സിംഹാം തീര്‍ത്ഥാടനം ജൂലൈ 16ന്

Published on 10 July, 2017
വാല്‍സിംഹാം തീര്‍ത്ഥാടനം ജൂലൈ 16ന്
ലണ്ടന്‍: യൂറോപ്പിലെന്പാടുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ സംഗമവേദിയായ വാല്‍സിംഹാം തീര്‍ത്ഥാടനം ജൂലൈ പതിനാറിനു നടത്തപ്പെടുന്നു.

നൂറ്റാണ്ടുകള്‍ക്കു മുന്‍പേ തന്നെ ഇംഗ്ലണ്ടിലെ ക്രിസ്തീയ വിശ്വാസികളുടെ ആധ്യാത്മിക ജീവിതത്തില്‍ വളരെ സവിശേഷമായ ഒരു സ്ഥാനം അലങ്കരിച്ചു പോന്ന പുണ്യസ്ഥലമാണ് വാല്‍സിംഹാം എന്ന കൊച്ചു ഗ്രാമവും അവിടെ സ്ഥിതി ചെയ്തു വരുന്ന സദ്വാര്‍ത്തയുടെ അമ്മയുടെ ദൈവാലയവും. എഡി ആയിരത്തി അറുപത്തി ഒന്നാം ആണ്ടില്‍ റിച്ചെല്‍ഡിസ പ്രഭ്വിക്ക് പരിശുദ്ധ കന്യകാമറിയം ദര്‍ശനത്തില്‍ പ്രത്യക്ഷപ്പെടുകയും തനിക്കായി നസ്രേത്തിലെ ഭവനത്തിന്റെ മാതൃകയില്‍ ഒരു ദൈവാലയം പണിയാന്‍ ആവശ്യപ്പെടുകയും ചെയ്തു. അങ്ങിനെ പണിയപ്പെട്ട ഈ ദൈവാലയത്തില്‍ തുടക്കം മുതല്‍ തന്നെ അനേകര്‍ തീര്‍ത്ഥാടനത്തിനായി എത്തുകയും നിരവധി അനുഗ്രഹങ്ങള്‍ നേടുകയും ചെയ്യുന്നു.

രാവിലെ ഒന്‍പതിനു ഫാ. സോജി ഓലിക്കലിക്കലും ഫാ.അരുണ്‍ കലമറ്റവും മരിയന്‍ പ്രഭാഷണങ്ങള്‍ നടത്തുന്നതാണ്. തുടര്‍ന്നു വാല്‍സിംഗ്ഹാം തീര്‍ത്ഥാടനത്തിന്റെ ഏറെ ആകര്‍ഷകഘടകമായ പ്രദക്ഷിണം, ഉച്ചകഴിഞ്ഞ് മൂന്നിനു രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തിലുള്ള വി.കുര്‍ബാനയില്‍ വികാരി ജനറാളന്മാരായ ഫാ. തോമസ് പാറയടിയില്‍, ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍, ഫാ. മാത്യു ചൂരപൊയ്കയില്‍ എന്നിവരും പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാല്‍സിംഗ്ഹാം തീര്‍ത്ഥടനത്തിന് തുടക്കം കുറിച്ചകാനന്‍ മാത്യു വണ്ടാലക്കുന്നേല്‍, ഇക്കൊല്ലത്തെ തീര്‍ത്ഥാടനത്തിന്റ ചുമതല വഹിക്കുന്ന ഫാ. ടെറിന്‍ മുല്ലക്കര എന്നിവരടക്കം ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന എല്ലാ വൈദികരും സഹകാര്‍മ്മികരായിരിക്കും. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ വിവിധഭാഗങ്ങളില്‍ നിന്നുള്ള എണ്ണായിരം വിശ്വാസികള്‍ ഈ തീര്‍ത്ഥാടനത്തില്‍ പങ്കുചേരുമെന്ന് അറിയിച്ചിട്ടുണ്ട്. തീര്‍ത്ഥാടനത്തിന് ആതിധേയത്വം വഹിക്കുന്നത്. 

വാല്‍സിംഹാം അടുത്തുള്ള സഡ്ബറിയിലെ ഏഴു കത്തോലിക്കാ കുടുംബങ്ങളാണ്. 
രാവിലെ പതിനൊന്നര മുതല്‍ രണ്ടു മണി വരെ പരിശുദ്ധ കന്യാമറിയത്തിന് അടിമ വയ്ക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത സ്ഥാപിച്ചുകൊണ്ടും ജോസഫ് സ്രാന്പിക്കലിനെ പ്രഥമ മെത്രാനായി നിയമിച്ചുകൊണ്ടുമുള്ള ബൂളകളില്‍ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ ഒപ്പുവച്ചത് കഴിഞ്ഞ വര്‍ഷം ജൂലൈ 16 കര്‍മ്മലമാതാവിന്റെ തിരുനാള്‍ ദിവസമായിരുന്നുവെന്നുള്ളതും അതിന്റെ ഒന്നാം വാര്‍ഷികത്തില്‍ നടത്തപ്പെടുന്ന ഈ തീര്‍ത്ഥാടനത്തെ ശ്രദ്ധേയമാക്കുന്നു.

റിപ്പോര്‍ട്ട്: ബെന്നി സ്രാമ്പിക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക