Image

പ്രവാസി മൃതദേഹങ്ങളുമായി ബന്ധപ്പെട്ട വിവാദ ഉത്തരവ് അപലപനീയം: കിഫ്

Published on 10 July, 2017
പ്രവാസി മൃതദേഹങ്ങളുമായി ബന്ധപ്പെട്ട വിവാദ ഉത്തരവ് അപലപനീയം: കിഫ്

കുവൈറ്റ്: മൃതദേഹങ്ങള്‍ വിമാനത്തില്‍ അയക്കുന്‌പോള്‍ നിര്‍ദിഷ്ട വിമാനത്താവളത്തില്‍ എത്തുന്നതിന് 48 മണിക്കൂര്‍ മുന്പു ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കി മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന വിവാദ ഉത്തരവ് രാജ്യത്തിന്റെ സന്പദ് വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്ന പ്രവാസികളോടും അവസാനം അവരുടെ മൃതദേഹത്തോടും കാണിക്കുന്ന അങ്ങേയറ്റത്തെ ഉപദ്രവമാണെന്ന് കിഫ് (കുവൈറ്റ് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം) ആരോപിച്ചു.

വിദേശ രാജ്യങ്ങള്‍ അവരുടെ രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികളുടെ മൃതദേഹങ്ങള്‍ അവരവരുടെ രാജ്യങ്ങളിലേക്കയക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രീതിയില്‍ ഓഫീസുകല്‍ സജ്ജീകരിച്ചിരിക്കുന്‌പോള്‍ സ്വന്തം രാജ്യത്തെ പൗരന്‍മാരോടുള്ള ചില ഉദ്യോഗസ്ഥരുടെ ഇത്തരം പ്രവാസി വിരുദ്ധ സമീപനങ്ങള്‍ നിരാശാജനകമാണ്. സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് കളങ്കമാണ് കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ ഹെല്‍ത്ത് ഓഫീസര്‍ ഇറക്കിയിട്ടുള്ള ഈ വിവാദ ഉത്തരവ്. ഈ വിവാദ ഉത്തരവ് പിന്‍വലിക്കാനും ഇത് മൂലം പ്രവാസി സമൂഹത്തിലുണ്ടായിട്ടുള്ള ആശങ്കകള്‍ പരിഹരിക്കാനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് കിഫ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക