Image

കോളേജ് വിദ്യാര്‍ത്ഥിനിക്ക് ഒരാഴ്ചയില്‍ ലോട്ടറിയടിച്ച്ത രണ്ടു തവണ

ജോര്‍ജ് ജോണ്‍ Published on 10 July, 2017
കോളേജ് വിദ്യാര്‍ത്ഥിനിക്ക് ഒരാഴ്ചയില്‍ ലോട്ടറിയടിച്ച്ത രണ്ടു തവണ
കാലിഫോര്‍ണിയ: പത്തൊമ്പതു വയസ്സുള്ള റോസ ഡൊമിക്കസ്സിനെ ഭാഗ്യദേവത കടാക്ഷിച്ചത് ഒരാഴ്ചയില്‍ രണ്ടു തവണ. രണ്ടു ഭാഗ്യകുറി സമ്മാനങ്ങളിലൂടെ ഇവര്‍ നേടിയതാകട്ടെ 655,555 ഡോളര്‍ സമ്മാന തുക.

അരിസോണായില്‍ നിന്നും ഡ്രൈവ് ചെയ്യുന്നതിനിടെ പസൊ റോബിന്‍സിലെ ഗ്യാസ് സ്‌റ്റേഷനില്‍ നിന്നാണ് 5 ഡോളറിന്റെ ഭാഗ്യകുറി വാങ്ങിയത്. സ്‌ക്രാച്ചു ചെയ്തു നോക്കിയപ്പോള്‍ ഇവരുടെ കണ്ണുകള്‍ക്കു പോലും അവിശ്വസനീയമായ കാഴിചയാണ് കണ്ടത്. ടിക്കറ്റില്‍ 5655555 ഡോളര്‍ സമ്മാനതുക.  തുടര്‍ന്നും യാത്രചെയ്യുകയായിരുന്ന യുവതി മോണ്‍ട്ടററി കൗണ്ടി(Monterery County) യിലുള്ള വലേറൊ ഗ്യാസ് സ്‌റ്റേഷനില്‍ നിന്നും മറ്റൊരു 5 ഡോളറിന്റെ സ്‌ക്രാച്ച് ലോട്ടറി വാങ്ങി. ഈ ലോട്ടറിയില്‍ നിന്നും ലഭിച്ചതാകട്ടെ 100,000 ഡോളര്‍.

ഹെയ് വാര്‍ഡിലുള്ള കാലിഫോര്‍ണിയ ലോട്ടറി ഓഫീസില്‍ രണ്ടു ടിക്കറ്റുകളും റോസ ഏല്‍പിച്ചു. ആകെ 655,555 ഡോളര്‍.

ഇത്രയും തുക എങ്ങനെയാണ് ചിലവഴിക്കുക എന്ന ചോദ്യത്തിന്, നല്ലൊരു കാര്‍ വാങ്ങണം, കുറേ സാധനങ്ങള്‍ വാങ്ങണം എന്നാണ് റോസ മറുപടി പറഞ്ഞത്. അപ്രതീക്ഷിതമായി ഒരേ ആഴ്ചയില്‍ രണ്ടു ലോട്ടറികളില്‍ വിജയിയാകാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് റോസയും, കുടുംബാംഗങ്ങളും.

കോളേജ് വിദ്യാര്‍ത്ഥിനിക്ക് ഒരാഴ്ചയില്‍ ലോട്ടറിയടിച്ച്ത രണ്ടു തവണകോളേജ് വിദ്യാര്‍ത്ഥിനിക്ക് ഒരാഴ്ചയില്‍ ലോട്ടറിയടിച്ച്ത രണ്ടു തവണ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക