Image

11 വയസ്സുള്ള മകളെ വാഹനം ഓടിക്കുന്നതിന് അനുവദിച്ച മാതാവ് അറസ്റ്റില്‍

പി.പി.ചെറിയാന്‍ Published on 10 July, 2017
11 വയസ്സുള്ള മകളെ വാഹനം ഓടിക്കുന്നതിന് അനുവദിച്ച മാതാവ് അറസ്റ്റില്‍
ഹൂസ്റ്റണ്‍: പതിനൊന്നു വയസ്സുള്ള മകളെ വാഹനം ഓടിക്കാന്‍ അനുവദിച്ച 25 വയസ്സുള്ള മാതാവിനെ പസഡീന പോലീസ് അറസ്റ്റു ചെയ്തു.

ഹൂസ്റ്റണില്‍ ജൂലായ് 9 വെള്ളിയാഴ്ചയായിരുന്നു സംഭവം. പതിനൊന്നു വയസ്സുള്ള മകള്‍ വാഹനം ഓടിച്ചതു പത്തു വയസ്സുള്ള സഹോദരനേയും കാറിലിരുത്തിയാണ് എന്നതു സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിച്ചു.

അതിവേഗത്തില്‍ ഓടുന്ന കാറിനെ പോലീസ് പിന്തുടര്‍ന്നു പിടികൂടിയപ്പോഴാണ് രണ്ടു കുട്ടികളാണഅ കാറിലെന്ന് മനസ്സിലായതെന്ന് പസഡീന പോലീസ് പറഞ്ഞു.

വീടിനു രണ്ടര മയില്‍ അകലെ നിന്നും സഹോദരനെ വീട്ടിലേക്ക് കൂട്ടികൊണ്ടുവരുന്നതിന് അമ്മയാണ് മകള്‍ക്കു കാറോടിക്കാന്‍ അനുവാദം നല്‍കിയത്. ഇതിനു മുമ്പു വാഹനം ഓടിച്ചിട്ടുണ്ടോ എന്ന പോലീസിന്റെ ചോദ്യത്തിനു ഇല്ല എന്നായിരുന്നു കുട്ടിയുടെ മറുപടി.

രണ്ടു കുട്ടികളേയും വീട്ടില്‍ സുരക്ഷിതമായി എത്തിച്ച പോലീസ് മാതാവ് മറിയ ലോപസിനെതിരെ കുട്ടികളെ മനഃപൂര്‍വ്വം അപായപ്പെടുത്തുവാന്‍ ശ്രമിച്ചു എന്ന കുറ്റം ആരോപിച്ചു അറസ്റ്റു ചെയ്തു. ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ പ്രായമാകാത്ത കുട്ടികളെ മാതാപിതാക്കള്‍ കാറോടിക്കുവാന്‍ അനുവദിക്കരുത്. ഗുരുതരമായ കൃത്യവിലോപമാണെന്ന് പോലീസ് പറഞ്ഞു.


11 വയസ്സുള്ള മകളെ വാഹനം ഓടിക്കുന്നതിന് അനുവദിച്ച മാതാവ് അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക