Image

'ഭൗതിക നന്മകളേക്കാള്‍ ആത്മീയ വരങ്ങള്‍ വാഞ്ചിപ്പിന്‍' പാസ്റ്റര്‍ സ്റ്റീഫന്‍

ബിജു കൊട്ടാരക്കര Published on 11 July, 2017
'ഭൗതിക നന്മകളേക്കാള്‍ ആത്മീയ വരങ്ങള്‍ വാഞ്ചിപ്പിന്‍' പാസ്റ്റര്‍ സ്റ്റീഫന്‍
ഇന്ത്യാന (പെന്‍സല്‍വേനിയ): 'ഈ ലോകത്തില്‍ നാം ഭൗതിക നന്മകളേക്കാള്‍ ആത്മീയ വരങ്ങള്‍ വാഞ്ചിപ്പിന്‍, ക്രിസ്തുവിന്റെ രണ്ടാം വരവിനായി ഒരുങ്ങുവിന്‍'  ഇന്ത്യാനാ യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സല്‍വേനിയയില്‍ വച്ച് നടന്ന ന്യൂ ടെസ്റ്റ്‌മെന്റ് ചര്‍ച്ചിന്റെ വാര്‍ഷിക കണ്‍വെന്‍ഷന്റെ അവസാന മീറ്റിങ്ങായ സണ്‍ഡേ സര്‍വീസില്‍ സംസാരിക്കുകയായിരുന്നു ന്യൂ ടെസ്റ്റ്‌മെന്റ് ചീഫ് പാസ്റ്റര്‍ സ്റ്റീഫന്‍ നടരാജന്‍.

ന്യൂ ടെസ്റ്റ്‌മെന്റ് ചര്‍ച്ചിന്റെ വാര്‍ഷിക കണ്‍വെന്‍ഷന്‍ ജൂലൈ 5 ബുധനാഴ്ച മുതല്‍ 9 ഞായര്‍ വരെ ഇന്ത്യാനാ, പെന്‍സല്‍വേനിയയില്‍ ഉള്ള ഇന്ത്യാനാ യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സല്‍വേനിയയില്‍ (Kovalchick Convention center, Indiana Universtiy of Pensnylvania, 711 Pratt Dr., Indiana, PA 15705) വച്ച് നടത്തപ്പെട്ടു. ബുധനാഴ്ച വൈകിട്ട് 7.00 ജങന് നടന്ന പൊതുയോഗത്തോടുകൂടി കണ്‍വന്‍ഷന് തുടക്കം കുറിക്കുകയും ഞായറാഴ്ച രാവിലെ 9.00 അങ ന് തുടങ്ങിയ സണ്‍ഡേ സര്‍വീസോടുകൂടി ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ അവസാനിച്ചു.  വ്യാഴം  വെള്ളി രാവിലെ 10.00 അങന് മോര്‍ണിംഗ് സര്‍വീസും 2.00 ജങ മുതല്‍ 4.00 ജങ വരെ പല വിഷയങ്ങളെക്കുറിച്ചുള്ള സെമിനാറുകളും നടത്തപ്പെട്ടു.  ശനിയാഴ്ച്ച 10.00 അങ ന് നടന്ന മോര്‍ണിംഗ് സര്‍വീസില്‍ വച്ച് കാനഡയിലും സീഷെല്‍സില്‍  (Seychelles) നിന്നുമുള്ള രണ്ടു പേരെ പാസ്റ്റര്‍മാരായി ഓര്‍ഡിനേറ്റുചെയ്യുകയും. എല്ലാ ദിവസവും രാവിലെ 7.00 അങ ന് പ്രഭാത പ്രാര്‍ത്ഥനയും 7.00 ുാ ന് ഉള്ള ഈവനിംഗ് സര്‍വീസിന് ശേഷം ലേറ്റ് നൈറ്റ് പ്രയറും കൂടാതെ യൂത്ത് കൊയര്‍, കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കു വേണ്ടിയുമുള്ള പല മീറ്റിംഗുകളും ഉപവാസ ഈ ദിവസങ്ങളില്‍ നടത്തപ്പെട്ടു.

മറ്റു വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇതൊരു ആത്മീയ സന്തോഷത്തിനുള്ള അവസരത്തോടൊപ്പം കാനഡയില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള വിശ്വാസികള്‍ക്ക് ഒന്നിച്ചു കണ്‍വെന്‍ഷന് പങ്ക്‌കെടുക്കാനുള്ള ഒരു ചിരകാലാഭിലാഷത്തിന്റെ പൂര്‍ത്തീകരണവുമാണ്. 32 ഓളം ലോക്കല്‍ ചര്‍ച്ച് വിശ്വാസികളും, ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള സഭാവിശ്വാസികളും ഉള്‍പ്പെടെ ഏകദേശം നാലായിരത്തിലധികം ദൈവ ജനങ്ങള്‍ പങ്കെടുത്ത വളരെ ചിട്ടയോടു നടത്തപ്പെട്ട ഒരു വാര്‍ഷിക കണ്‍വെന്‍ഷനാണ് പരിസമാപ്തിയായത്. ഇതില്‍ ഏറ്റവും വ്യത്യസ്തമായത് കടന്നു വന്ന എല്ലാവര്‍ക്കും പൂര്‍ണമായും സൗജന്യമായി ഭക്ഷണവും താമസ സൗകര്യവും ഒരുക്കിയിരുന്നു എന്നുള്ളതാണ്.

ശ്രീലങ്കയില്‍ 1923ല്‍ തുടങ്ങി ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളില്‍, 65ഓളം രാജ്യങ്ങളില്‍ കൂടുതല്‍ ലോക്കല്‍ ചര്‍ച്ചുകള്‍ ഉള്ള ന്യൂ ടെസ്റ്റ്‌മെന്റ് ചര്‍ച്ച് പല രാജ്യങ്ങളിലും പല പേരിലാണ് അറിയപ്പെടുന്നത്.  ഇന്ത്യയിലുള്ള പെന്തെക്കോസ്ത് മിഷന്റെ (TPM) ഹെഡ് ക്വാര്‍ട്ടേര്‍സില്‍ നിന്നും ഇപ്പോഴത്തെ ചീഫ് പാസ്റ്ററായ സ്റ്റീഫന്‍ നടരാജന്‍, അസിസ്റ്റന്റ് ചീഫ് പാസ്റ്ററായ എബ്രഹാം മാത്യു, അമേരിക്കന്‍ സെന്റര്‍ പാസ്റ്റര്‍ ഗ്രെഗ്ഗ്, പാസ്റ്റര്‍ ഐടവെ, പാസ്റ്റര്‍ തോമസ് ലീച്, പാസ്റ്റര്‍ കാര്‍ലെന്‍ഡ്, പാസ്റ്റര്‍ ഗീഹാന്‍, പാസ്റ്റര്‍ ചക് തുടങ്ങിയവര്‍ കണ്‍വന്‍ഷന്റെ വിവിധ മീറ്റുംഗുകളില്‍ ദൈവവചനം  പ്രഘോഷിച്ചു.

'ഭൗതിക നന്മകളേക്കാള്‍ ആത്മീയ വരങ്ങള്‍ വാഞ്ചിപ്പിന്‍' പാസ്റ്റര്‍ സ്റ്റീഫന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക