Image

അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയാന്‍ മമ്മൂട്ടി തയ്യാര്‍?

Published on 11 July, 2017
അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയാന്‍ മമ്മൂട്ടി തയ്യാര്‍?

അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ താല്പര്യമില്ലെന്ന് മമ്മൂട്ടി ഇന്നസെന്റിനെ അറിയിച്ചതായി റിപ്പോര്‍ട്ട്. കൊച്ചി കടവന്തറയിലെ മമ്മൂട്ടിയുടെ വസതിയിലാണ് അമ്മയുടെ അടിയന്തിര എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നത്. ഇന്നസെന്റ്, മോഹന്‍ലാല്‍, ഗണേഷ്, മുകേഷ്, രമ്യ നമ്പീശന്‍, പൃഥ്വിരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

ദിലീപിനെതിരെ കടുത്ത നടപടികള്‍ക്ക് സംഘടന മുതിര്‍ന്നേക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. നിലവില്‍ അമ്മയുടെ ട്രഷററായ ദിലീപിനെ പുറത്താക്കിയേക്കുമെന്നാണ് സൂചന. ദിലീപിനെ പുറത്താക്കിയില്ലെങ്കില്‍ സംഘടന പിളര്‍ന്നേക്കും. ദിലീപിനെ പുറത്താക്കിയില്ലെങ്കില്‍ യുവതാരങ്ങള്‍ സംഘടന വിട്ടേക്കുമെന്ന വാര്‍ത്തയും വരുന്നുണ്ടായിരുന്നു.


Join WhatsApp News
Scrutiny 2017-07-11 21:06:35
മെഗാ സ്റ്റാർ സൂപ്പർ സ്റ്റാർ താരം നക്ഷത്രം എന്ന് വേണ്ട ഇവനെയൊക്ക തലേൽ വച്ച് ചുമന്നോണ്ട് നടന്നു. ഇനി മേലാൽ ഇല്ല. ഇനി നടനം നടത്തി കാശും വാങ്ങി വീട്ടിൽ പൊക്കോണം . പെണ്ണുങ്ങൾ താമസിക്കുന്ന സ്ഥലത്തു നിന്ന് ഒന്നൊര കിലോമീറ്റർ അകലെ താമസിച്ചോണം .  നിന്റ ഒക്കെ അമ്മേടെ കിണ്ടി .


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക