Image

ദിലീപിന് പിന്തുണയുമായി ദിലീപ് ഫാന്‍സ്

Published on 11 July, 2017
ദിലീപിന് പിന്തുണയുമായി ദിലീപ് ഫാന്‍സ്
മഹാ നടനായി എന്നതു കൊണ്ടു മാത്രം ദിലീപ് പീഡിപ്പിക്കപ്പെടരുത്. കൊലപാതകം ചെയ്തവര്‍ വരെ കേരളത്തില്‍ ജാമ്യവും വാങ്ങി സസുഖം നടക്കുന്നു. ഗോവിന്ദച്ചാമിമാര്‍ തടിച്ചു കൊഴുക്കുന്നു.

സദാചാരത്തിന്റെ പേരില്‍ ആളുകളെ അടിച്ചു കൊല്ലുന്നു. പശുവിന്റെ പേരില്‍ കേരളഠില്‍ കൊല്ലാന്‍ തുടങ്ങിയിട്ടില്ല. അതിലൊന്നും ഇല്ലാത്ത വേവലാതി ദിലീപിന്റെ കാര്യത്തില്‍ മാധ്യമങ്ങളും സിനിമയിലെ ഗതികിട്ടാ പ്രേതങ്ങളും പുലമ്പുന്നത് മനസിലാകുന്നില്ല.

പ്രസ്തുത നടിക്ക് അപരിഹാര്യമായ എന്താണു സംഭവിച്ചത്? ഒന്നും സംഭവിച്ചതായി കാണുന്നില്ല. അതു കൊണ്ട് അവരെ ആക്രമിച്ചതും അതിനു പ്രേരിപ്പിച്ചതും ശരിയെന്നു പറയുന്നില്ല. പക്ഷെ നാലു വര്‍ഷം മുന്‍പ് കൊട്ടേഷന്‍ കൊടുത്തു എന്നു പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും? പക ഒന്നും നാലു വര്‍ഷ്ം നീളില്ല. അതു കയ്യോടെ പൊട്ടിത്തെറിക്കും.

അതു പോലെ 
നടി മറ്റൊരാളുടെ വ്യക്തിപരമായ കാര്യത്തില്‍ ഇടപെട്ടത് ശരിയോ? ഏതോ സ്വത്ത് മഞ്ജുവിനു കൈമാറി എന്നു നടി തന്നെ പറഞ്ഞിട്ടുണ്ട്. ആവശ്യമില്ലാത്ത കാര്യങ്ങളൊക്കെ ചെയ്തത് എന്തിന്?

അതേ സമയം തന്നെ സിനിമയില്‍ പിടിമുറുക്കുന്ന മാഫിയ സാംസ്‌കാരം അടിച്ചമര്‍ത്താന്‍ ഈ സംഭവം ഒരു നിമിത്തമാവണം.

കെ. കുട്ടി

ദിലീപേ ഞങ്ങളുണ്ട് കൂടെ,

എന്തു തെറ്റു ചെയ്തിട്ടുണ്ടെങ്കിലും അതിലധികം നന്മ കേരളത്തിനു ചെയ്തിട്ടുണ്ട് താങ്കള്‍. കുഞ്ചന്‍ നമ്പ്യാര്‍ക്കു ശേഷം കേരളത്തെ ഇത്രയേറെ ചിരിപ്പിച്ച മറ്റൊരാളില്ല.

തങ്കളുടെ കുടുംബ ജീവിതത്തിലോ റിയല്‍ എസ്റ്റേറ്റ് ഇടപാടിലോ വല്ലവരും ഇടപെട്ടിട്ടുണ്ടെങ്കില്‍ അവരോട് പക തോന്നിയത് സ്വാഭാകമാണ്. അത്രയങ്ങു ക്ഷമിക്കാന്‍ താങ്കളും മാലാഖയൊന്നുമല്ലല്ലൊ.
മറ്റിുള്ളവരുടെ കാര്യത്തില്‍ തലയിട്ടവരും ചെയ്തത് ശരിയല്ലല്ലോ.

പോലീസും മാധ്യമങ്ങളുമൊക്കെ ഇപ്പോള്‍ പറയുന്നതില്‍ എന്തു തെളിവാണുള്ളത്? സുനി പറഞ്ഞു, ദിലീപ് പറഞ്ഞു, നാദിര്‍ ഷാ പറഞ്ഞു എന്നൊക്കെ കോടതിയില്‍ പറഞ്ഞാല്‍ തെളിവാകില്ല. എന്നു മാത്രമല്ല, ദിലീപിനെ ശിക്ഷിച്ചേ മതിയാകൂ എന്നാര്‍ക്കാണു ഇത്ര അസുഖം?

ഒരു ദിലീപ് ഫാന്‍

അല്ല ദിലീപ് എന്താ ഇത്ര ഭയങ്കരമായി ചെയ്തത്? സ്വന്തം കുടുംബ ജീവിതം തകര്‍ക്കാന്‍ ഒളിഞ്ഞു നോക്കിയതിലുള്ള പക.
കൊട്ടേഷന്‍ എന്താണ്? കൊന്നില്ല, കയ്യും കാലും തല്ലി ഒടിച്ചില്ല, ബലാല്‍ക്കാരം ചെയ്തില്ല... പിന്നെ എന്തു സംഭവിച്ചു?
ഒരു മഹാ നടനെ കൊല്ലാക്കൊല ചെയ്യരുത്. ദിലീപിനു പകരം മലയാള സിനിമയില്‍ മറ്റൊരാളില്ല 
Join WhatsApp News
Justice will prevail 2017-07-12 09:46:43
ശരിയാണ് ചന്ദ്രശേഖരനെ വെട്ടി നുറുക്കീട്ടെന്തു ചെയ്യുത്? സൂര്യനെല്ലിക്കാരി പെങ്കൊച്ചിനെ ബലാൽസംഗം ചെയ്യിതിട്ടെന്ത് ചെയ്‌തു? അന്ന് ഇക്കാ ഐസ്ക്രീം പാർലറിൽ വച്ച് ഐസ്ഫ്രൂട്ട് കാട്ടി വിളിച്ചിട്ടെന്തു ചെയ്‌തു? ആരും ഒരു ചുക്കും ചെയ്യിതില്ല .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക