Image

തെലുങ്ക്‌ ഡോക്‌ടര്‍ ദമ്പതികള്‍ ഒഹായോയില്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു

Published on 11 July, 2017
തെലുങ്ക്‌ ഡോക്‌ടര്‍ ദമ്പതികള്‍ ഒഹായോയില്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു
ഇന്ത്യാന ലോഗന്‍ സ്‌പോര്‍ട്ടില്‍ നിന്നുള്ള ഇന്ത്യന്‍ വംശജരായ ഡോക്‌ടര്‍ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന പൈപ്പര്‍ ആര്‍ച്ചര്‍ വിമാനം (PA 28) തെക്കുകിഴക്കന്‍ ഒഹായോയില്‍ കുളത്തിലേക്ക്‌ തകര്‍ന്നുവീണ്‌ ഇരുവരും കൊല്ലപ്പെട്ടു. 

അറുപത്തിമൂന്നുകാരനായ ഉമാ മഹേശ്വരേ കല്‍പടപുവും (പൈലറ്റ്‌) അദ്ദേഹത്തിന്റെ ഭാര്യ അറുപത്തിയൊന്നുകാരി ഡോ. സീതാ ഗീതാ കല്‍പടപുവും മാത്രമാണ്‌ വിമാനത്തില്‍ ഉണ്ടായിരുന്നതെന്ന്‌ ഹൈവേ പട്രോള്‍ അറിയിച്ചു. 
കൊളംബസിന്‌ 75 മൈലോളം തെക്കുകിഴക്കായി, വാഷിംഗ്‌ടണ്‍ കൗണ്ടിക്കടുത്ത ബെവര്‍ലി ഗ്രാമത്തില്‍ ജൂലൈ 8 നാണ്‌ വിമാനം തകര്‍ന്നുവീണത്‌. 

ഇന്ത്യാന വാഴ്‌സോ ബോവന്‍സെന്ററില്‍ 1993 മുതല്‍ സൈക്യാട്രിസ്റ്റായിരുന്നു ഉമാ മഹേശ്വരേ ക
ല്‍പടപു. ബോവന്‍ സെന്റര്‍ ഉമാ മഹേശ്വരേയുടെ വിയോഗത്തില്‍ കല്‍പടപു കുടുംബത്തോടുള്ള അനുശോചനം അറിയിച്ചു. 

ജൂലൈ 8ന്‌ രാവിലെ പാര്‍ക്കേഴ്‌സ്‌ബര്‍ഗ്‌ വിമാനത്താവളത്തിലേക്ക്‌ പുറപ്പെട്ട വിമാനവുമായി പത്തരയ്‌ക്ക്‌ ശേഷം ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ലന്ന്‌ അധികാരികള്‍ പറഞ്ഞു. ഉച്ചയോടെ വിമാനം കാണാനില്ലന്ന്‌ മനസിലായി. ഉച്ചകഴിഞ്ഞതോടെ വിമാനം തകര്‍ന്നതായി കണ്ടെത്തുകയായിരുന്നു. 

ഫെഡറല്‍ ഏവിയേഷന്‍ അഡ്‌മിനിസ്‌ട്രേഷനും നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്‌റ്റിബോര്‍ഡും സംഭവം അന്വേഷിക്കുന്നു. 

ആന്ധപ്രദേശിലെ മച്ചിലിപട്ടണത്തുനിന്നുള്ള ഈ ദമ്പതികള്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പേ അമേരിക്കയിലേക്ക്‌ കുടിയേറിയവരാണ്‌. കുട്ടികളുടെയും യുവാക്കളുടെയും സൈക്യാട്രിയില്‍ സ്‌പെഷലൈസ്‌ ചെയ്‌തിരുന്നു ഡോ. സീത. 

ഉമാ മഹേശ്വരേയാകട്ടെ സൈക്യാട്രിസ്റ്റിയില്‍ കഴിവ്‌ തെളിയിച്ചതിനൊപ്പം പൈലറ്റ്‌ ലൈസന്‍സുമെടുത്തിരുന്നു.  ഗുണ്ടൂറിലെ എന്‍ ടി ആര്‍ ഹെല്‍ത്‌ വാഴ്‌സിറ്റിയില്‍ നിന്നാണ്‌ ഇരുവരും ഗ്രാജുവേറ്റ്‌ ചെയതത്‌. 

Doctor couple from Andhra killed in US plane crash

Vijayawada, July 12 (IANS) An Indian-American doctor couple, hailing from Andhra Pradesh, was killed when their private plane crashed in the US state of Ohio.

According to information reaching their home town Machilipatnam, Umamaheswara Kalapatapu, 63, and his wife Sitha-Gita Rajyalaxmi Kalapatapu, 61, residents of Indiana, US, were killed in the crash on Saturday. 

News of the death has caused grief among relatives and friends in Machilipatnam.

The couple was on their way to Washington.

Umamaheswara was piloting Piper Archer PA-28, which crashed around 10.30 a.m. Rescue workers found the wreckage near the village of Beverly in southeastern Ohio.

The couple were psychiatrists and run Raj Clinics in Indiana. While Umamaheswara was born in Machilipatnam of Krishna district, Rajyalaxmi was a native of Guntur district.

Their death sent shock wave among relatives and friends in Machilipatnam. Umamaheswara was son of Appa Rao, a lawyer in the town.

The couple has no family members in the town but the relatives and friends were grieved upon learning about the tragedy.

They recalled that Umamaheswara studied up to Class 12 in the town. He studied medicine in Guntur. While doing MBBS, he married his classmate Rajyalaxmi. After the marriage, they moved to the US and settled in Indiana.

Rajyalaxmi hailed from a family of top musicians and herself used to play the veena. 

She had many friends among musicians of the Telugu film industry. Her husband was a gifted photographer. He was recognised as a professional photographer by the Professional Photographers of America.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക