Image

'ദിലീപിനോട്‌ ജനങ്ങള്‍ ക്ഷമപറയേണ്ടി വരും';പിസി ജോര്‍ജ്‌ എംഎല്‍എ

Published on 12 July, 2017
'ദിലീപിനോട്‌ ജനങ്ങള്‍ ക്ഷമപറയേണ്ടി വരും';പിസി ജോര്‍ജ്‌ എംഎല്‍എ

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന കുറ്റത്തിന്‌ അറസ്റ്റിലായ ദിലീപിനെ അനുകൂലിച്ച്‌ പിസി ജോര്‍ജ്‌ എംഎല്‍എ. കേസ്‌ കെട്ടിച്ചമച്ചതാണെന്നും കേരളത്തിലെ ജനങ്ങള്‍ ഇതിന്‌ ക്ഷമ പറയേണ്ടി വരുമെന്നും പിസി ജോര്‍ജ്‌ പറയുന്നു.

ദിലീപിനെതിരെ തെളിവില്ലെന്ന്‌ മുന്‍ ഡിജിപി സെന്‍കുമാര്‍ പറഞ്ഞതാണ്‌. തുടര്‍ന്ന്‌ ഒന്നര ദിവസം കഴിഞ്ഞപ്പോള്‍ ദിലീപ്‌ അറസ്റ്റിലായി. ഇതിലെന്താണ്‌ ന്യായമെന്ന്‌ പിസി ജോര്‍ജ്‌ ചോദിച്ചു. പിണറായി വിജയനും നടനെ ഉപേക്ഷിച്ചുപോയ സ്‌ത്രീയും വേദി പങ്കിട്ടതിനു ശേഷമാണ്‌ ഗൂഢാലോചന ഉയര്‍ന്നുവന്നത്‌.

 കേരളത്തില്‍ നിരവധി സ്‌ത്രീകള്‍ ബലാത്സംഗത്തിന്‌ ഇരയാവുന്നു. സിന്ദാബാദ്‌ വിളിക്കാന്‍ അപ്പോഴൊന്നും ആരെയും കണ്ടിട്ടില്ല. സിനിമാ നടിയെ ആക്രമിച്ചപ്പോള്‍ മാത്രമാണ്‌ സിന്ദാബാദ്‌ എന്നും പിസി ജോര്‍ജ്‌ പറഞ്ഞു.

Join WhatsApp News
Tom abraham 2017-07-12 07:29:36

Who is p.c George ? A magistrate ? I like kujthara comment The ' idiotic'. George wants more evidence ?


പുലിക്കോടൻ 2017-07-12 06:18:00

ഇവനെ പിടിച്ചു ദിലീപിനെ ഇട്ടപോലെ പിടിച്ചുപറി തട്ടിപ്പ് വെട്ടിപ്പ് വിശ്വാസ വഞ്ചന, ചതി തുടങ്ങിയ കുറ്റത്തിന് ജയിലിൽ അടച്ചിട്ടുള്ളവരുടെ കൂടെ കുറച്ചു ദിവസം പിടിച്ചിട്ടാൽ അൽപ്പം ഒതുങ്ങിയേക്കും.  ആഹാരം (ഗോതമ്പ് ഉണ്ട) ഒരു പ്രാവശ്യം കൊടുത്താൽ മതി. പിന്നെ കൈ ചൂണ്ടി വർത്തമാനം പറയാതിരിക്കാൻ അതങ്ങ് തല്ലി ഒടിച്ചേക്ക്


john kunthara 2017-07-12 06:23:37
കേരളത്തിൻറ്റ ശാപങ്ങളിലൊന്നാണ് പി.സി.ജോർജ് ഈവിടുവായൻ ഇഡിയറ്റിനെ തിരഞ്ഞെടുത്തുവിട്ട ജനതയെ വേണം പഴിക്കാൻ. നാറുന്ന സംസാരങ്ങൾമാത്രമേ ഇയാളുടെ നാറുന്ന മനസ്സിൽ നിന്ന് വരൂ.
Biju cherian 2017-07-12 16:38:12
P.C.George is crazy !... how much money he received from criminal team for this publicity stunt ? He got enough from Vinu in Asianet news hour on Monday . 
പാപ്പാൻ വാസു 2017-07-13 03:49:46
ഇവനെ നമ്മൾക്ക് അടുത്ത തൃശൂർപൂരത്തിന് എഴുന്നെള്ളിക്കാം കൊണ്ടുപോം. മറ്റാനകളൊക്കെ ഒന്ന് കാണട്ടെ.


Punjarvala in USA 2017-07-15 16:11:03
What a pity senseless opinion of P C George. No justification for for PCG.  I used to give some credits to PC. Now for P. C. George's recent opinions about  Dileep the so called super star is wrong. The star should be investigated. No special consideration should be given. He should be treated like a Pulsar Suni. P. C.George's recent pointing gun against the labours are also deplorable. I was thinking of giving a reception to P C George in USA. Now because of th his recent Dillep support and the the handgun issue, I dropped the reception idea for him. Probably I will boo him in USA. He must appology. I was an ardent supporter of P C George. But now he lost many of our support.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക