Image

ഡോ. കെ. രാമചന്ദ്രന്‍ നിര്യാതനായി

ജേക്കബ്‌ തോമസ്‌ Published on 02 March, 2012
ഡോ. കെ. രാമചന്ദ്രന്‍ നിര്യാതനായി
ന്യൂജേഴ്‌സി: നാല്‍പ്പതിലേറെ വര്‍ഷങ്ങളായി കണക്ടിക്കട്ട്‌ സംസ്ഥാനത്ത്‌ ന്യൂടൗണ്‍ കേന്ദ്രമാക്കി വിവിധ ആശുപത്രികളില്‍ സൈക്യാട്രിസ്റ്റായി സേവനമനുഷ്‌ഠിച്ച്‌ ന്യൂടൗണിലുള്ള ഫെയര്‍ഫീല്‍ഡ്‌ ഹില്‍സ്സ്‌ ഹോസ്‌പിറ്റലില്‍ നിന്നും ക്ലിനിക്കല്‍ ഡയറക്ടര്‍ ഓഫ്‌ സൈക്യാട്രിയായി വിരമിച്ച ഡോ. കെ. രാമചന്ദ്രന്‍ (83 വയസ്‌) മാര്‍ച്ച്‌ ഒന്നിന്‌ രാത്രി 9:50ന്‌ യേല്‍ ന്യൂഹെവന്‍ ആശുപത്രിയില്‍ വച്ച്‌ നിര്യാതനായി.

കൊല്ലം ജില്ലയില്‍ ശാസ്‌താംകോട്ടയില്‍ ജനിച്ച ഡോ. രാമചന്ദ്രന്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും സസ്യശാസ്‌ത്രത്തില്‍ ബിരുദം നേടി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ആദ്യബാച്ച്‌ എം.ബി.ബി.എസ്‌ വിദ്യാര്‍ത്ഥിയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജോലിചെയ്‌തു വരവെ ഉപരിപഠനാര്‍ത്ഥം 1967ല്‍ ഇംഗ്ലണ്ടില്‍ എത്തിയ ഡോ. രാമചന്ദ്രന്‍ തുടര്‍ന്ന്‌ 1970ല്‍ അമേരിക്കയില്‍ എത്തുകയും സ്ഥിരതാമസമാക്കുകയുമായിരുന്നു.

വൈദ്യശാസ്‌ത്രമേഖലക്കൊപ്പം ഭാരതീയ തത്വചിന്തയിലും ആഴത്തില്‍ പഠനം നടത്തുകയും എഴുതുകയും ചെയ്‌തിട്ടുണ്ട്‌. ആധുനിക വൈദ്യശാസ്‌ത്രത്തിന്റെ, പ്രത്യേകിച്ചും മനശാസ്‌ത്രത്തിന്റെ, പശ്ചാത്തലത്തില്‍ ഭഗവത്‌ഗീതയെ വ്യാഖ്യാനിച്ചുകൊണ്ട്‌ ഡോ. രാമചന്ദ്രന്‍ എഴുതി സുവര്‍ണരേഖ പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച `ഭഗവദ്‌ ഗീത, ഫ്രം എ ഡിഫറണ്ട്‌ പെഴ്‌സ്‌പക്‌റ്റീവ്‌' എന്ന ബൃഹത്‌ ഗ്രന്ഥം ഈ രംഗത്ത്‌ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതാണ്‌.

ശ്രീമതി അമ്മിണിയാണ്‌ ഭാര്യ. ഡോ. ഗീത, ഡോ. അജിത്‌, ഡോ. അനില്‍, ഡോ. പ്രദീപ്‌ എന്നിവര്‍ മക്കളും.
മാര്‍ച്ച്‌ 4 ഞായറാഴ്‌ ച 11 മുതല്‍ 2 വരെ അന്തിമോപചാരങ്ങള്‍ അര്‍പ്പിക്കാം:

ഫ്യൂണറല്‍ ഹോം വിലാസം: Spadaccino and Leo P.Gallagher and son Communtiy Funeral Home, 315 Monroe Turnpike, Monroe, Connecticut 06468
ഡോ. കെ. രാമചന്ദ്രന്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക