Image

ബര്‍ലിനിലെ സ്വര്‍ണ്ണനാണയം മോഷണം; രണ്ടുപേര്‍ അറസ്റ്റില്‍

Published on 12 July, 2017
ബര്‍ലിനിലെ സ്വര്‍ണ്ണനാണയം മോഷണം; രണ്ടുപേര്‍ അറസ്റ്റില്‍

  ബര്‍ലിന്‍: ബര്‍ലിനിലെ ബോഡെ മ്യൂസിയത്തില്‍ നിന്നും മൂന്നുമാസം മുന്പു കളവുപോയ നൂറുകിലോ ഭാരമുള്ള സ്വര്‍ണ്ണനാണയം മോഷ്ടിച്ചവരെന്നു സംശയിക്കുന്ന രണ്ടുപേരെ ബുധനാഴ്ച രാവിലെ ജര്‍മന്‍ പോലീസ് അറസ്റ്റുചെയ്തു. ഇക്കഴിഞ്ഞ മാര്‍ച്ച് 27 ന് വെളുപ്പിനാണ് 100 കിലോ ഭാരമുള്ള ഒറ്റനാണയം കളവുപോയത്. അറസ്റ്റിലായവര്‍ വിദേശപൗരന്മാരാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. 

24 കാരറ്റ് നാണയത്തിന് 3,7 മില്യന്‍ യൂറോ വിലവരും.ബിഗ് മാപ്പിള്‍ ലീഫ് എന്ന അറിയപ്പെടുന്ന നാണയം കാനഡയിലാണ് നിര്‍മ്മിച്ചത്. ഒരു വശത്ത് എലിസബത്ത് രാജ്ഞിയുടെ ചിത്രവും മറുവശത്ത് കാനഡയുടെ തലസ്ഥാനമായ ഒട്ടാവയുടെ ചിത്രവുമാണ് നാണയത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ഭാരത്തിന്റെ അടിസ്ഥാനത്തില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ രേഖപ്പെടുത്തിയിട്ടുള്ള നാണയം റോയല്‍ കനേഡിയന്‍ മിന്റ് എന്നും അറിയപ്പെടുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക