Image

കേരളാ നഴ്‌സിംഗ് രംഗത്തെ അനിശ്ചിതാവസ്ഥയില്‍ നൈന (NAINA) ആശങ്ക രേഖപ്പെടുത്തി

ജോയിച്ചന്‍ പുതുക്കുളം Published on 12 July, 2017
കേരളാ നഴ്‌സിംഗ് രംഗത്തെ അനിശ്ചിതാവസ്ഥയില്‍ നൈന (NAINA) ആശങ്ക രേഖപ്പെടുത്തി
കേരളത്തിലെ നഴ്‌സുമാര്‍ ഔദ്യോഗിക രംഗത്ത് നേരിടുന്ന പ്രശ്‌നങ്ങളില്‍ നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്ക (നൈന) ആശങ്ക രേഖപ്പെടുത്തി.

അമേരിക്കയിലും, മറ്റു രാജ്യങ്ങളിലുമുള്ള വിവിധ കലാ-സാംസ്കാരിക-സാമുദായിക സംഘടനകളില്‍ നിന്നും അനൗപചാരിക നഴ്‌സിംഗ് കൂട്ടായ്മകളില്‍ നിന്നും വ്യത്യസ്തമായി 501 C 3 അംഗീകാരമുള്ള പ്രൊഫഷണല്‍ ഓര്‍ഗനൈസേഷന്റെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട് നൈന ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തിലുള്ള നഴ്‌സുമാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ അപലപിച്ചു.

ആരോഗ്യരംഗത്ത് നഴ്‌സുമാര്‍ വഹിക്കുന്ന പങ്ക് അതുല്യമാണ്. കേരളത്തിലെ നഴ്‌സിംഗ് സമൂഹവും ഇതില്‍നിന്നും വ്യത്യസ്തമല്ല. ന്യായമായ വേതനവും മെച്ചപ്പെട്ട ജോലി സാഹചര്യങ്ങളും ഉപരിപഠനത്തിനുള്ള സാധ്യതകളും തദ്വാരാ ഔദ്യോഗിക പദവികളും കേരളത്തിലുള്ള നഴ്‌സുമാര്‍ക്കും യഥാസമയം ലഭിക്കുവാന്‍ സര്‍ക്കാരും ഔദ്യോഗിക സ്ഥാപന ഉടമകളും വഴിയൊരുക്കേണ്ടതിന്റെ ആവശ്യകത നൈനയുടെ പ്രസ്താവനയില്‍ ശക്തമായി പ്രതിപാദിക്കുന്നുണ്ട്.

നൈന സെക്രട്ടറി ഡോക്ടര്‍ ലത ജോസഫ് ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്.

നൈനയുടെ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം www.nainausa.com -ല്‍ ലഭ്യമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക