Image

ജോയലിന്റെ പിതൃസ്‌നേഹം

ജോസ് കാടാപുറം Published on 03 March, 2012
ജോയലിന്റെ പിതൃസ്‌നേഹം
അമേരിക്കയിലെ പ്രത്യേകമായ ജീവിതതിരക്കിനിടയ്ക്ക് ശ്രദ്ധിച്ചുപോയ ഒരനുഭവമാണ് ജോയലിന്റേത്. ജോയല്‍ കോവൂര്‍ പൊതുവെ മലയാളം പരിപാടികളിലൊന്നു പങ്കെടുക്കാതെ, കാര്യമായി മലയാളം പറയാതെ പഠനവും കളിയുമായി പോകുന്ന സാധാരണ അമേരിക്കന്‍ മലയാളികുട്ടിയാണ്. എന്നാല്‍ ജോയല്‍ തന്റെ 92 വയസ്സു കഴിഞ്ഞ വല്യപ്പച്ചനെ പരിപാലിക്കുന്നത് റോക്ക്‌ലാന്റിലെ ന്യൂസിറ്റിയിലുള്ള തന്റെ വീട്ടില്‍ വരുന്നവര്‍ക്ക് ഒക്കെ അത്ഭുതമാണ്.

വാര്‍ദ്ധക്യത്തിന്റെ രോഗങ്ങള്‍കൊണ്ട് പലപ്പോഴും കഷ്ടപ്പെടുന്ന വല്യപ്പച്ചന് ജോയല്‍ വലിയ ആശ്വാസമാണ്. 4 വര്‍ഷം മുമ്പ് വല്യപ്പച്ചന്‍ ഫിലിപ്പ് കോവൂര്‍ നാട്ടില്‍ നിന്ന് വന്നതു മുതല്‍ അപ്പച്ചന്റെ കാര്യത്തില്‍ ജോയല്‍ പ്രത്യേകം ശ്രദ്ധിക്കുമെന്നു മാത്രമല്ല. തനിയെ കിടക്കാന്‍ ഭയമുള്ള വല്യപ്പന്റെ കൂടെ ഒരേ കട്ടിലില്‍ തന്നെയാണ് ജോയല്‍ കിടന്നുറങ്ങുന്നത്. രാത്രിയില്‍ വര്‍ദ്ധിച്ച ചുമയുള്ളപ്പോള്‍ ജോയല്‍ വല്യപ്പനെ ഉണര്‍ന്നിരുന്നു ശുശ്രൂഷിക്കുന്നു.
പരീക്ഷ നാളുകളില്‍ ചിലപ്പോള്‍ ഉറങ്ങാതെ പോകേണ്ടിവന്നിട്ടുണ്ട്. പക്ഷേ ഇതൊന്നും, തന്റെ പഠനത്തെ ബാധിക്കാത്തതും, സ്‌ക്കൂളില്‍ ഒന്നാമനാകുന്നതും തന്റെ പിതൃസ്‌നേഹത്തിന് ദൈവം തരുന്ന സമ്മാനമാണെന്ന് ജോയല്‍ പറയും. റോക്ക്‌ലാന്റിലെ ക്ലാര്‍ക്ക്‌സ് ടൗണ്‍ നോര്‍ത്ത് ഹൈസ്‌ക്കൂളിലെ 11-ാം ക്ലാസിലെ ഏറ്റവും നന്നായി പഠിക്കുന്നവരില്‍ ഒരാളാണ് ജോയല്‍ . സ്വന്തം പിതാവിനെയോ മാതാവിനെയോ തിരിഞ്ഞ് നോക്കാത്ത നമ്മുക്കിടയില്‍ തന്റെ വല്യപ്പനെ ഉറക്കമിളിച്ച് പരിപാലിക്കുന്ന ജോയല്‍ മാതൃകതന്നെയാണ്.

അബിസണ്‍ കോവൂര്‍ , ഷീല കോവൂര്‍ ദമ്പതികളുടെ ഇളയപുത്രനായ ഈ പതിനാറുകാരന്‍ നമ്മുക്കിവിടെ മാതൃകയാവുകയാണ്. നേഴിസിംഗ് ഹോമുകളില്‍ ഏകാന്തത അനുഭവിക്കാന്‍ നമ്മുടെ പ്രിയപ്പെട്ടവരെ വിട്ടുകൊടുക്കാതിരിക്കാന്‍ ജോയല്‍മാര്‍ ധാരാളം ഉണ്ടായിരുന്നെങ്കില്‍ !!!.
ജോയലിന്റെ പിതൃസ്‌നേഹം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക