Image

അടുത്തവര്‍ഷം 2018 മുതല്‍ ജര്‍മനിയില്‍ ഡ്രൈവര്‍ ഇല്ലാത്ത ടാക്‌സി

ജോര്‍ജ് ജോണ്‍ Published on 13 July, 2017
അടുത്തവര്‍ഷം 2018 മുതല്‍ ജര്‍മനിയില്‍ ഡ്രൈവര്‍ ഇല്ലാത്ത ടാക്‌സി

ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയില്‍ അടുത്തവര്‍ഷം, 2018 മുതല്‍ ഡ്രൈവര്‍ ഇല്ലാത്ത ടാക്‌സികള്‍ വരുന്നു. 125 വര്‍ഷത്തെ പഴക്കമുള്ള ജര്‍മനിയിലെ ഏറ്റവും വലിയ ടെക്‌നോളജി കമ്പനിയായബോഷും, ലോകത്തെ അതിബ|ഹത്തായ ജര്‍മന്‍ ഓട്ടോമൊബൈല്‍ കമ്പനി മെഴ്‌സീഡസ് ബെന്‍സ്
കമ്പനിയും ഒന്നിച്ച് ചേര്‍ന്നാണ് ഈ ഡ്രൈവറില്ലാത്ത ടാക്‌സി വികസിപ്പിച്ചെടുക്കുന്നത്.

ഡ്രൈവറില്ലാത്ത ഈ ടാക്‌സിയുടെ ടെക്‌നോളജി ഏതാണ്ട് പൂര്‍ത്തിയായതായി എന്ന് ബോഷ് കമ്പനിയും, മെഴ്‌സീഡസ് ബെന്‍സ് കാര്‍ വിഭാഗവും സ്ഥിരീകരിച്ചു.

അടുത്തവര്‍ഷം 2018 ല്‍ ആരംഭിക്കുന്ന ഈ ഡ്രൈവര്‍ ഇല്ലാത്ത ടാക്‌സികളുടെ ആദ്യത്തെ കുറെ മാസങ്ങളില്‍ ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ ഒരു ഡ്രൈവറെയും കസ്റ്റമര്‍ക്ക് നല്‍കും.

അതുപോലെ ഈ ഡ്രൈവര്‍ ഇല്ലാത്ത ടാക്‌സികളുടെ കൂലി ഇപ്പോഴത്തെ ടാക്‌സികളെ അപേക്ഷിച്ച് വളരെ കുറവായിരിക്കും. അങ്ങനെ കുറഞ്ഞ ചിലവില്‍ ടാക്‌സി യാത്ര ജര്‍മനിയില്‍ സാധ്യമാക്കുമെന്ന് ബോഷ് കമ്പനിയും, മെഴ്‌സീഡസ് ബെന്‍സ് കാര്‍ വിഭാഗവും പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക