പ്രണയബന്ധം തകര്‍ന്നാലും അത് സിനിമയെ ബാധിക്കില്ലെന്ന് ബോളിവുഡ് നടി കത്രീന കൈഫ്. താനും രണ്‍ബീര്‍ കപൂറും തമ്മിലുള്ള പ്രണയബന്ധം തകര്‍ന്നതാണ്. എന്നാല്‍ രണ്‍ബീറിനൊപ്പം സിനിമയില്‍ അഭിനയിക്കുന്നതിനെ അത് ബാധിക്കില്ലെന്നും കത്രീന വ്യക്തമാക്കി. ഇരുവരും ഒന്നിച്ചഭിനയിച്ച ജാഗ്ഗാ ജാസൂസ് ജൂലൈ 14ന് തിയേറ്ററുകളില്‍ എത്തുന്നതിന് മുന്നോടിയായി നടന്ന പ്രമോഷന് പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു കത്രീന.
‘വൈദഗ്ദ്ധ്യം നേടിയ കലാകാരന്മാരെ സംബന്ധിച്ച് രണ്ട് വ്യക്തികള്‍ക്കിടയിലെ പ്രശ്നങ്ങള്‍ ഒരിക്കലും ഒരുമിച്ചഭിനയിക്കുന്ന ചിത്രത്തെ ബാധിക്കാറില്ല. ഞങ്ങള്‍ക്കിടയിലും ആ മാജിക് സംഭവിച്ചിട്ടുണ്ട്.’ കത്രീന പറഞ്ഞു. അതേസമയം നേരത്തെ ചിത്രത്തിന്റെ മറ്റൊരു പ്രൊമോഷന് പരിപാടിയില്‍ ഇനി രണ്‍ബീറിനൊപ്പം അഭിനയിക്കില്ലെന്ന് കത്രീന പറഞ്ഞിരുന്നു.
അജബ് പ്രേം കി ഗസബ് കഹാനി, രാജ്നീതി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കത്രീന രണ്‍ബീര്‍ കൂട്ടുകെട്ടില്‍ വരുന്ന മൂന്നാമത്തെ ചിത്രമാണ് ജാഗ്ഗാ ജാസൂസ്. ഈ കെമിസ്ട്രി ജാഗാ ജാസൂസിലും വിജയിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെയും താരാധാകരുടെയും പ്രതീക്ഷ. അനുരാഗ് ബസു ആണ് ചിത്രത്തിന്റെ സംവിധായകന്.