Image

ശ്രുതി ഹസന്‍ തിരക്കഥാകൃത്ത് ആകുന്നു

Published on 13 July, 2017
ശ്രുതി ഹസന്‍ തിരക്കഥാകൃത്ത് ആകുന്നു

ശ്രുതി ഹാസന്‍ തിരക്കഥാകൃത്താകുന്നു. പുതിയ ഒരു സിനിമയുടെ തിരക്കഥ ശ്രുതി ഹാസന്‍ എഴുതുന്നുവെന്നാണ് തമിഴകത്തു നിന്നുള്ള റിപ്പോര്‍ട്ട്. ശ്രുതി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഞാന്‍ ഗാനങ്ങള്‍ എഴുതുകയും അതിന് സംഗീതം കൊടുക്കുകയും ചെയ്യാറുണ്ട്. അതുപോലെ വിമാനയാത്രകളില്‍ ചെറുകഥകളും ചെറു കവിതകളും എഴുതാറുണ്ട്. ഇപ്പോള്‍ ഒരു പുതിയ സിനിമയുടെ തിരക്കഥ എഴുതാനുള്ള ആലോചനയിലാണ്. അത് വിഷമകരം പിടിച്ച ജോലി തന്നെയാണ്. തിരക്കഥ പൂര്‍ണ്ണമാകാന്‍ കുറച്ച് മാസങ്ങള്‍ വേണ്ടി വരും. ഏതു ഭാഷയിലായിരിക്കുമെന്നോ സിനിമയുടെ പേരോ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. ഒരു വിഷയത്തെ കുറിച്ച് നേരത്തെ ഒരു ബോധവത്കരണ ഷോര്‍ട് ഫിലിം ഞാന്‍ മുമ്ബ് എടുത്തിട്ടുണ്ട് ശ്രുതി ഹാസന്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക