Image

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുടുക്കിയതാണെന്ന് സഹോദരന്‍

Published on 13 July, 2017
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുടുക്കിയതാണെന്ന് സഹോദരന്‍

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുടുക്കിയതാണെന്ന് സഹോദരന്‍ അനൂപ്. ദിലീപിനെതിരെ കെണിയൊരുക്കുകയായിരുന്നു. ഇതിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. നിരപരാധിത്വം തെളിയിച്ച് ദിലീപ് തിരിച്ചുവരുമെന്നും അനൂപ് പറഞ്ഞു.

അതേസമയം ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വാദം നടന്നില്ല. തെളിവെടുപ്പു പൂര്‍ത്തിയാകാത്തതിനാല്‍ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കിയിട്ടില്ലാത്തതിനാലാണു വാദം നടക്കാതിരുന്നത്. ജാമ്യാപേക്ഷ അങ്കമാലി കോടതി നാളെ പരിഗണിക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക