Image

അജുവിന്റെ മൊഴി രേഖപ്പെടുത്തി, ഫോണ്‍ പിടിച്ചെടുത്തു

Published on 13 July, 2017
അജുവിന്റെ മൊഴി രേഖപ്പെടുത്തി, ഫോണ്‍ പിടിച്ചെടുത്തു
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേരു പരാമര്‍ശിച്ച നടന്‍ അജു വര്‍ഗീസിനെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് വിളിപ്പിച്ചു. കളമശേരി സിഐ ഓഫീസിലാണ് അജു ഹാജരായത്. മൊഴി രേഖപ്പെടുത്തിയെങ്കിലും അജുവിന്റെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തിരിക്കുകയാണ്. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ അതിനുശേഷം പരിഗണിക്കുമെന്നും പൊലീസ് അറിയിച്ചു.

കുറ്റം അജു വര്‍ഗീസ് സമ്മതിച്ചതായും പിന്നീട് സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പ് തിരുത്തിയതായും പൊലീസ് വ്യക്തമാക്കി. സമൂഹമാധ്യമത്തില്‍ ദിലീപിനെ പിന്തുണച്ച് എഴുതിയ കുറിപ്പില്‍ നടിയുടെ പേര് പരാമര്‍ശിച്ചതിന് അജു വര്‍ഗീസിനെതിരേ പോലീസ് നേരത്തേ കേസെടുത്തിരുന്നു. നടിയുടെ പേര് ഉപയോഗിച്ചത് തെറ്റാണെന്ന് മനസിലാക്കിയതായും അത് തിരുത്തുന്നതായും വ്യക്തമാക്കി അജു വര്‍ഗീസ് നേരത്തെ മാപ്പ് ചോദിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക