Image

നേഴ്‌സിങ് സമരത്തിന് പിന്തുണയുമായി ന്യൂയോര്‍ക്കിലെ നേഴ്‌സുമാര്‍

Published on 13 July, 2017
നേഴ്‌സിങ് സമരത്തിന് പിന്തുണയുമായി ന്യൂയോര്‍ക്കിലെ നേഴ്‌സുമാര്‍
ന്യൂ യോര്‍ക്ക്:നേഴ്‌സിങ് സമരത്തിന് പിന്തുണയുമായി ന്യൂയോര്‍ക്കിലെ നേഴ്‌സുമാര്‍ . ചെങ്ങന്നൂര്‍ സ്വദേശിയും സോഷ്യല്‍ മീഡിയയില്‍ സജീവവുമായ പ്രേംസി ജോണിന്റെ നേതൃത്വത്തില്‍ ആണ് കേരളത്തിലെ നേഴ്‌സിങ് സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയത് . പ്രേംസി ജോഹനും ഭാര്യയും ന്യൂയോര്‍ക്കില്‍ നേഴ്‌സായി ജോലി ചെയുന്നു. അണ്ണാറക്കണ്ണനും തന്നാലായത് എന്ന് പറഞ്ഞതുപോലെ ഒരു ചെറിയ പ്രതിഷേധം സംഘടിപ്പിക്കുവാനും കേരളത്തിലെ ഇപ്പോളത്തെ ശ്കതമായ സമരത്തിന് പിന്തുണ നല്‍കുകയുമാണ് ഈ ചെറിയ കൂടിച്ചേരലിന്റെ ലക്ഷ്യമെന്ന് പ്രേംസി ജോണ്‍ പറഞ്ഞു.

കേരളത്തിന്റെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ ഇന്ന് സമരത്തിന്റെ പാതയില്‍ ആണ് . അതിജീവനത്തിനായി, ന്യായമായ ആവശ്യങ്ങള്‍ക്കായി സമരം ചെയുന്ന കേരളത്തിലെ നേഴ്‌സുമാര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് ഈ ചെറിയ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കിയത്.

കേരളത്തിലെ നഴ്‌സുമാര്‍ വര്ഷങ്ങളായി തുച്ഛമായ ശമ്പളത്തിനാണ് ജോലി ചെയ്യുന്നത് എന്നത് ഒരു വസ്തുതയാണ്. അസംഘടിതരായിനിന്ന നഴ്‌സുമാരെ ആശുപത്രി മാനേജ്‌മെന്റ്‌റുകള്‍ വര്‍ഷങ്ങളായി ചൂഷണം ചെയ്തുവരികയാണ്. കേരളത്തിലെ നഴ്‌സുമാരുടെ ശമ്പളത്തെകുറിച്ചു പഠനം നടത്തിയ ഏജന്‍സികള്‍ എല്ലാം കണ്ടെത്തിയത് ഒരു ദിവസം കേരളത്തില്‍ ജോലി ചെയ്യുന്ന ഒരു നഴ്‌സിന് കിട്ടുന്ന വേതനം 200 നും 250 നും ഇടയിലാണ് എന്നതാണ്. അവിദഗ്ത തൊഴിലാളികള്‍ക്ക് പോലും ദിവസക്കൂലി കേരളത്തില്‍ 500 നും 800 നും ഇടയിലാണ്.4 മുതല്‍ 5 വര്‍ഷം വരെ പഠനത്തിനും 1 2 വര്‍ഷം തൊഴില്‍ പരിശീലനത്തിനും ശേഷമാണു നഴ്‌സുമാര്‍ സേവനത്തിനായി തയ്യാറാകുന്നത്. ഇ ചൂഷണത്തിനെതിരെ നഴ്‌സുമാര്‍ സംഘടിതരായി യു എന്‍ എ യുടെ നേതൃത്വത്തില്‍ ഇന്ന് സമരപാതയിലാണ്.ഈ സമരത്തിന് ന്യൂയോര്‍ക്കിലെ ഈ എല്ലാ മലയാളികളുടെയും പിന്തുണ ഇതിനാല്‍ പ്രഖ്യാപിച്ചുകൊള്ളുന്നു .

സുപ്രീം കോടതിയുടെ വിധി ഉണ്ടായിട്ടു പോലും അത് നടപ്പിലാക്കുവാന്‍ സര്‍ക്കാരോ ബന്ധപ്പെട്ട അധികാരികളോ തയ്യാറാകാത്ത ഈ സാഹചര്യത്തിലാണ് നഴ്‌സുമാര്‍ക്ക് ഇ സമരത്തിന് ഇറങ്ങേണ്ടി വന്നത് . ഇനിയെങ്കിലും നഴ്‌സുമാര്‍ക്കു അര്‍ഹിക്കുന്ന വേതന സേവന വ്യവസ്ഥകള്‍ കേരളത്തില്‍ നടപ്പാക്കണമെന്ന് സര്‍ക്കാരിനോടും ബന്ധപ്പെട്ട അധികാരികളോടും ഞങ്ങള്‍ അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.

ഈ സമരത്തിന് പ്രവാസികളായ ഞങ്ങള്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്നും ന്യായമായ ഈ ആവശ്യങ്ങള്‍ നടപ്പിലാക്കുന്നതുവരെ
യു എന്‍ എ യുടെ പിന്നില്‍ ഉറച്ചുനിന്നു സമരപരിപാടികള്‍ക്ക് ശക്തമായ സഹായ സഹകരണങ്ങള്‍ ചെയ്യുമെന്നും അറിയിക്കുന്നു.
നേഴ്‌സിങ് സമരത്തിന് പിന്തുണയുമായി ന്യൂയോര്‍ക്കിലെ നേഴ്‌സുമാര്‍നേഴ്‌സിങ് സമരത്തിന് പിന്തുണയുമായി ന്യൂയോര്‍ക്കിലെ നേഴ്‌സുമാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക