Image

അരിസോണ സെന്റ്‌ പീറ്റേഴ്‌സ്‌ ദേവാലയത്തില്‍ ശിലാസ്ഥാപന പെരുനാള്‍

മനു നായര്‍ Published on 03 March, 2012
അരിസോണ സെന്റ്‌ പീറ്റേഴ്‌സ്‌ ദേവാലയത്തില്‍ ശിലാസ്ഥാപന പെരുനാള്‍
ഫീനിക്‌സ്‌: അരിസോണ സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ സുറിയാനി പള്ളിയുടെ ശിലാസ്ഥാപന പെരുനാളാഘോഷം മാര്‍ച്ച്‌ പത്തും, പതിനൊന്നും (ശനി, ഞായര്‍) തീയതികളില്‍ അതിവിപുലമായ രീതിയില്‍ നടത്തപ്പെടുന്നു. ഇടവക മെത്രാപോലീത്ത അഭിവന്ദ്യ യല്‍ദോ മാര്‍ തീത്തോസ്‌ തിരുമേനി ചടങ്ങുകള്‍ക്ക്‌ മുഖൃകാര്‍മികത്വം വഹിക്കും.

മാര്‍ച്ച്‌ പത്തിന്‌ ശനിയാഴ്‌ച വൈകുന്നേരം 6.30ന്‌ അഭിവന്ദ്യ തിരുമേനിയെ സ്വീകരിച്ച്‌ വിശുദ്ധ ദേവാലയത്തിലേക്ക്‌ ആനയിക്കുന്നതോടെ രണ്ടുദിവസം നീണ്ടുനില്‌കുന്ന ശിലാസ്ഥാപന പെരുനാള്‍ ആഘോഷങ്ങള്‍ക്ക്‌ ഔപചാരികമായി തുടക്കമാകും. തുടര്‍ന്ന്‌ നടത്തപ്പെടുന്ന സന്ധ്യാപ്രാര്‍ത്ഥനയ്‌ക്ക്‌ അഭിവന്ദ്യ തിരുമേനി നേതൃത്വം നല്‌കുന്നതാണ്‌. ദേവാലയത്തിന്‌ ചുറ്റുമുള്ള പ്രദക്ഷിണം, ആശിര്‍വാദം, സ്‌നേഹവിരുന്ന്‌ എന്നിവയാണ്‌ ഒന്നാം ദിവസത്തെ ചടങ്ങുകള്‍. പതിനൊന്നാം തീയതി ഞായറാഴ്‌ച രാവിലെ 9.30 ന്‌ അഭിവന്ദ്യ തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‌ വിശുദ്ധ കു4ബാന അര്‍പ്പിക്കപ്പെടും. തുടര്‍ന്ന്‌ ഇടവകയില്‍ നിന്നും സണ്ഡേസ്‌കൂള്‍ പത്താം ക്ലാസ്സില്‍ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്നതും സമ്മാനദാനം നിര്‍വഹിക്കുന്നതുമാണ്‌.

പെരുനാള്‌ പരിപാടികളോടനുബന്ധിച്ച്‌ വര്‍ണശബളമായ റാസ, അഭിവന്ദ്യ തിരുമേനിയുടെ സന്ദേശം, ആശീര്‍വാദം, കൈമുത്ത്‌, നേര്‍ച്ചവിളമ്പ്‌, സ്‌നേഹവിരുന്ന്‌ എന്നിവ നടക്കും. സെന്റ്‌ പീറ്റേഴ്‌സ്‌ പള്ളിക്കുവേണ്ടി ജേക്കബ്‌ ജോണ്‌ അറിയിച്ചതാണിത്‌.

കൂടുതല്‍ വിവരങ്ങള്‌ക്ക്‌ : റവ. ഫാദര്‍ സജി മാര്‍ക്കോസ്‌ (ഇടവക വികാരി) 623 980 6083, ഗീവറുഗീസ്‌ ചാക്കോ (വൈസ്‌ പ്രസിഡന്റ്‌) 480 444 8757, ജേക്കബ്‌ ജോണ്‌ (ട്രസ്‌ടി) 480 208 6431, സുമേഷ്‌ മാത്യു (സെക്രട്ടറി) 602 418 5889.
അരിസോണ സെന്റ്‌ പീറ്റേഴ്‌സ്‌ ദേവാലയത്തില്‍ ശിലാസ്ഥാപന പെരുനാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക