Image

'തല'യുടെ 'വിവേഗം' റിലീസ്‌ തീരുമാനിച്ചു

Published on 14 July, 2017
'തല'യുടെ 'വിവേഗം' റിലീസ്‌ തീരുമാനിച്ചു

ചെന്നൈ : അജിത്ത്‌ ആരാധകര്‍ക്ക്‌ സന്തോഷവാര്‍ത്ത, സിനിമാ ആരാധകര്‍ ഒന്നടങ്കം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്‌ 'തല' അജിത്ത്‌ ചിത്രം 'വിവേഗ'ത്തിന്റെ റിലീസ്‌ തിയതി പ്രഖ്യാപിച്ചു. ചിത്രം ആഗസ്റ്റ്‌ 10ന്‌ റിലീസ്‌ ചെയ്യുമെന്നാണ്‌ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്‌. 

വീരത്തിനും വേതാളത്തിനും ശേഷം സംവിധായകന്‍ ശിവയുമായി വീണ്ടും അജിത്ത്‌ ഒന്നിക്കുന്നു എന്ന പ്രത്യേകതയും 'വിവേഗ'ത്തിനുണ്ട്‌. അജിത്ത്‌ ഇന്റര്‍പോള്‍ ഓഫീസറായി വേഷമിടുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ്‌ നായിക. 

അനിരുദ്ധ്‌ രവിചന്ദര്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ബോളിവുഡ്‌ താരം വിവേക്‌ ഒബ്‌റോയി ആണ്‌ വില്ലന്‍ റോളില്‍. അജിത്തിന്റെ മുന്‍ചിത്രങ്ങളായ വേതാളവും യെന്നൈ അറിന്താലും നിര്‍മ്മിച്ചിരുന്നത്‌ എ എം രത്‌നമായിരുന്നു. ഈ ചിത്രം നിര്‍മ്മിക്കുന്നത്‌ സത്യജ്യോതി ഫിലിംസാണ്‌.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക