Image

ഡെമോക്രാറ്റിക്‌ സ്ഥാനാര്‍ത്ഥി ഇമ്മാനുവേല്‍ ക്രിസ്‌വെല്‍ച്ചിന്‌ പിന്തുണ

ജോയിച്ചന്‍ പുതുക്കുളം Published on 03 March, 2012
ഡെമോക്രാറ്റിക്‌ സ്ഥാനാര്‍ത്ഥി ഇമ്മാനുവേല്‍ ക്രിസ്‌വെല്‍ച്ചിന്‌ പിന്തുണ
ഷിക്കാഗോ: ബല്‍വുഡ്‌, മേവുഡ്‌, ബ്രോഡ്‌വ്യൂ, ഫോറസ്റ്റ്‌ പാര്‍ക്ക്‌, ഹില്‍സൈഡ്‌, മെല്‍റോഡ്‌ പാര്‍ക്ക്‌ എന്നീ സിറ്റികള്‍ ഉള്‍പ്പെട്ട സെവന്‍ത്‌ ഡിസ്‌ട്രിക്‌ടില്‍ (7th District) ഡെമോക്രാറ്റിക്‌ ടിക്കറ്റില്‍ സ്റ്റേറ്റ്‌ പ്രതിനിധിയായി മത്സരിക്കുന്ന ഇമ്മാനുവേല്‍ ക്രിസ്‌വെല്‍ച്ചിന്‌ മലയാളികളുടെ പിന്തുണ.

സാമൂഹ്യ-സംഘടനാ-രാഷ്‌ട്രീയ പ്രവര്‍ത്തകരായ സണ്ണി വള്ളിക്കളം, പോള്‍ പറമ്പി, ഷിബു അഗസ്‌റ്റിന്‍, റോയി നെടുംങ്കോട്ടില്‍, ജോണ്‍സണ്‍ കണ്ണൂക്കാടന്‍ എന്നിവര്‍ ബെല്‍വുഡിലുള്ള ഇലക്ഷന്‍ പ്രചാരണ ഓഫീസില്‍ എത്തിയാണ്‌ വിജയാശംസകളും പിന്തുണയും അറിയിച്ചത്‌.

സ്ഥാനാര്‍ത്ഥി ഇമ്മാനുവേല്‍ ക്രിസ്‌, ഷാന്‍ഡേ വെല്‍ച്ച്‌, കാമ്പയിന്‍ മാനേജര്‍ ക്രിസ്‌ എന്നിവര്‍ ചേര്‍ന്ന്‌ മലയാളികളെ സ്വീകരിച്ചു.
ഡെമോക്രാറ്റിക്‌ സ്ഥാനാര്‍ത്ഥി ഇമ്മാനുവേല്‍ ക്രിസ്‌വെല്‍ച്ചിന്‌ പിന്തുണ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക