Image

നഴ്‌സുമാര്‍ക്കു നീതിലഭിക്കണം (കണ്ടതും കേട്ടതും: ബി,ജോണ്‍ കുന്തറ)

Published on 14 July, 2017
നഴ്‌സുമാര്‍ക്കു നീതിലഭിക്കണം (കണ്ടതും കേട്ടതും: ബി,ജോണ്‍ കുന്തറ)
കേരളത്തില്‍ ഇപ്പോള്‍ സ്വകാര്യആശുപത്രികളില്‍ സേവനമനുഷ്ടിക്കുന്ന ആതുരശുശ്രൂഷകര്‍ സമരംതുടങ്ങിയിട്ടു ആഴ്ചകളാകുന്നു. പലേമേഖലകളില്‍ നിന്നുമുള്ള ഒത്തുതീര്‍പ്പുശ്രമങ്ങള്‍ വിജയിക്കുന്നില്ല. നഴ്‌സസിന്റെ പ്രധാന ആവശ്യം ശമ്പളവര്‍ദ്ധനവാണ് .ഇപ്പോള്‍ സ്വകാര്യആശുപത്രികള്‍, പണിമുടക്ക് അവസാനിപ്പിച്ചില്ല എങ്കില്‍ അടച്ചിടും എന്ന ഭീഷണിമുഴക്കുന്നു?

കേരളത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുനഴ്‌സിന്റെ തുടക്കശമ്പളം 27000 രൂപമാസം, കൂടാതെ മറ്റുആനുകൂല്യങ്ങള്‍ പെന്‍ഷന്‍, ജോലിസ്ഥിരത,അടിക്കടിയുള്ള ചിട്ടപ്പെടുത്തിയിട്ടുള്ള ശമ്പളവര്‍ദ്ധനവും. എന്നാല്‍ സ്വകാര്യചികിത്സാകേന്ദ്രങ്ങളിലോ തുടക്കശമ്പളം 5000 മുതല്‍ 6000 രൂപവരെ. മറ്റാനുകൂല്യങ്ങളോ വളരെവിരളം. കേരളത്തിനുപുറത്തു ഇവരുടെ ശരാശരി ശമ്പളം 20000 രൂപ ഒരു മാസം.

സുപ്രീം കോടതി അനുശാസിക്കുന്ന ശമ്പളം 27000 രൂപാമാസവും. ഒരുവ്യക്തിയുടെ ഏറ്റവും വിലപ്പെട്ട ആരോഗ്യസംരക്ഷണത്തിന് മുന്നില്‍നില്‍ക്കുന്ന പാവപ്പെട്ടനഴ്‌സുമാര്‍ക്ക് ഈശമ്പളംകൂടുതലല്ല അവര്‍അര്‍ഹിക്കുന്നു. അ വരുടെ ആവശ്യങ്ങള്‍നീതീകരിക്കാവുന്നവമാത്രം പൊതുജനം ഇവരെപിന്താങ്ങുകയും വേണം.

സമരംനടത്തുന്ന ഹോസ്പിറ്റല്‍ തൊഴിലാളികളുടെ ഈയൊരാവശ്യം പരിഗണന അര്‍ഹിക്കുന്നില്ല എന്ന് ആര്‍ക്കുപറയുവാന്‍ പറ്റും? നഴ്‌സുമാര്‍ക്ക ്‌സ്വകാര്യസ്ഥാപനങ്ങളില്‍ കിട്ടുന്ന കൂലിയും ഡോക്ടര്‍മാര്‍ക്കു കിട്ടുന്നപണവും ഒന്ന് താരതമ്യപ്പെടുത്തൂ. ഭിന്നത പതിന്മടങ്ങാണ് . നഴ്‌സുമാരും രോഗീപരിചരണത്തില്‍ തുല്യപങ്കാളികള്‍ എന്നിരുന്നാല്‍ത്തന്നെയും ഒരുഡോക്ടറുടെവേതനമോ കടകവിരുദ്ധം.

ഡോക്ടര്‍മാര്‍ക്ക് ലക്ഷക്കണക്കിനുരൂപാ ശമ്പളമായികൊടുക്കുന്നതിന് ഇവര്‍ക്ക്പരാതിയില്ല .ഡോക്ടര്‍മാര്‍ക്ക് നല്ലപ്രതിഫലം നല്‍കേണ്ട എന്നല്ല പറയുന്നത് .ഒരു രോഗിയെ ശുശ്രുഷിക്കുന്ന മറ്റുള്ളവര്‍ക്കുംഇതിന് ആനുപാതികമായ പ്രതിഭലംകൊടുക്കണം നീതികാട്ടണം .ഡോക്ടര്‍ ഒരുരോഗിയെ കാണുന്നത് അഞ്ചുമിനിറ്റ് നേരമായിരിക്കും എന്നാല്‍ നേഴ്‌സുമാരോ ഇരുപത്തിനാല്മണിക്കൂറും.
ഒരുനല്ലശതമാനംസ്വകാര്യആശുപത്രികളുംമതസ്ഥാപങ്ങളുടെകരങ്ങളില്‍. ഇവരെല്ലാം രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ലാഭത്തിനുവേണ്ടി അല്ലാത്ത സ്ഥാപങ്ങള്‍ ആയിട്ടാണ്. ഇതില്‍ ക്രിസ്ത്യന്‍സ്ഥാപനങ്ങള്‍ മുന്നില്‍ നില്‍ക്കുന്നു.

ഈസ്ഥാപങ്ങള്‍ ആരോഗ്യസംരക്ഷണരംഗത്ത് ഒരുപാട് നല്ലനല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് ചെയ്യ്യുന്നുമുണ്ട്. എന്നാല്‍പാവപ്പെട്ട നഴ്‌സുമാരുടെകാര്യത്തില്‍ ഇവരുടെ കരുണവളരെ പുറകിലും.

അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ നേഴ്‌സുമാര്‍ക്ക് കിട്ടുന്നവേതനം ഇവിടെപ്രതിപാദിക്കുന്നില്ല .എന്നാല്‍ ഈരാജ്യങ്ങളില്‍ നേഴ്‌സുമാര്‍ക്ക് നല്‍കുന്ന പ്രാധാന്യതയും അവ ര്‍ക്ക് ആതുരശുശ്രുഷാ സ്ഥാപനങ്ങളും ഡോക്ടര്‍മാരുംനല്‍കുന്ന അംഗീകാരവും പരാമര്‍ശനം അര്‍ഹിക്കുന്നു .

ശമ്പളത്തില്‍ മാത്രമല്ല വര്‍ക്കിംഗ് കണ്ടീഷനുകളിലും ഉള്ള വിടവ് അവിശ്വസനീയം എന്നുപറഞ്ഞാല്‍ അത്ഭുതപ്പെടേണ്ട. .കേരളത്തില്‍ ഒരുനേഴ്‌സ്‌ഹോസ്പിറ്റലില്‍ ചെയ്യുന്ന ജോലികള്‍ ഹോസ്പിറ്റലിന്റെ മാനേജ്‌മെന്‍റ്റും ഡോക്ടര്‍മാരും തീരുമാനിക്കുന്നു. ചിലഹോസ്പ്പിറ്റലുകളില്‍ രോഗീപരിചരണം കൂടാതെ നിലം തുടക്കല്‍ വരെ ട്രെയിനീസ് എന്നപേരില്‍ എടുക്കുന്നനഴ്‌സുമാരെക്കൊണ്ട ്‌ചെയ്യിപ്പിക്കുന്നു.

പരിശീലകാലം എന്ന അടവിലാണ് ഹോസ്പിറ്റല്‍ കച്ചവടക്കാര്‍ പഠനംപൂര്‍ത്ത ിയാക്കിയപാവപ്പെട്ട പെണ്‍കുട്ടികളെ ചൂഷണംനടത്തുന്നത്. ഇവര്‍ക്ക് തുച്ഛ മായവേതനം മാത്രംകൂടാതെ ജോലിസമയത്ത ിനോ എത്രനാളെന്നോഒന്നിനും കൃത്യമായവ്യവസ്ഥകളില്ല. ഇപ്പോള്‍ നടത്ത ുന്ന സമരത്തിലുംമുന്നിലുള്ള ആവശ്യങ്ങളിലും ഈട്രെയിനികളുടെ അവകാശങ്ങളും കണക്കിലെടുത്തിട്ടുണ്ട്.

കേരളത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ ഇടനീളമുണ്ടെങ്കില്‍ത്തന്നെയും പൊതുജനം ഇവിടങ്ങളിലെ പരിചരണത്തില്‍ തൃപ്തരല്ല. ഒട്ടനവധി രോഗികള്‍സ്വകാര്യസ്ഥാപനങ്ങളെയാണ് സമീപിക്കുന്നത്. ഏതൊരാശുപത്രി നോക്കിയാലും ജനത്തിരക്കുകാണാം. ഈസ്ഥാപങ്ങള്‍ പലതുംപൊതുജനത്തെ നന്നായി പിഴിയുന്നുണ്ട്. പിന്നെന്തുകൊണ്ട് ഈപാവപ്പെട്ടനഴ്‌സുമാര്‍ക്ക് അവര്‍അര്‍ഹിക്കുന്ന വേതനം കൊടുത്തുകൂടാ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക