Image

കേരളത്തിലെ നേഴ്‌സുമാരുടെ സമരത്തിന് പിന്തുണ (ജോയ് ഇട്ടന്‍)

Published on 14 July, 2017
 കേരളത്തിലെ നേഴ്‌സുമാരുടെ സമരത്തിന് പിന്തുണ (ജോയ് ഇട്ടന്‍)
കേരളത്തിലെ സ്വകാര്യ നേഴ്‌സിങ് മേഖലയില്‍ അടിസ്ഥാന ശമ്പളം വര്‍ദ്ധിപ്പിക്കുന്നതിനായി ആയി സമരം ചെയ്യുന്ന യു എന്‍ എ യും ഐ എന്‍ എയും ഉള്‍പ്പെടുന്ന സംഘടനകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി ഫൊക്കാനാ എക്‌സികുട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍ അറിയിച്ചു. അസംഘടിത തൊഴില്‍ മേഖലയായ പ്രൈവറ്റ് മേഖലയിലെ നഴ്‌സ്മാരെ സംഘടിപ്പിച്ചു സമരം മുന്നോട്ടു നയിക്കുന്ന സംഘടനകളെ പ്രത്യേകം അഭിനന്ദിക്കുന്നതോടൊപ്പം എല്ലാ തരത്തിലുള്ള പിന്തുണയും പ്രഖ്യാപിക്കുന്നു.അസംഘടിതരായി നില്‍ക്കുന്ന പ്രൈവറ്റ് സ്‌കൂള്‍ അധ്യാപകര്‍ ഉള്‍പെടെ ചൂഷണം ചെയ്യപ്പെടുന്ന ധാരാളം തൊഴില്‍ മേഖലകളില്‍ കേരളത്തില്‍ ഇന്നും നിലവില്‍ ഉണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്വകാര്യ നേഴ്‌സിങ് മേഖല.നിരന്തരം ചൂഷണത്തിന് വിധേയരായിക്കൊണ്ടിരിക്കുന്ന ഒരു തൊഴിലാളി സമൂഹം .

കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ എത്ര വിരോധാഭാസം എന്ന്ത ന്നെ പറയേണ്ടി വരും.റഞ്ഞതാണ്.തൊഴിലാളി വര്‍ഗ്ഗത്തിന്റെ വോട്ടു നേടി അധികാരത്തില്‍ എത്തിയ ഒരു ഗവണ്മെന്റിനു നഴ്‌സുമാരുടെ സമരം കണ്ടില്ലന്നു നടിക്കാന്‍ ആവില്ല.നിയമവിരുദ്ധവും ന്യായമായ വേതനം നല്‍കാത്ത മാനേജ്‌മെന്റുകളുടെ നടപടി അംഗീകരിക്കുവാന്‍ സാധിക്കില്ല.ചില മാനേജുമെന്റുകള്‍ നാട്ടില്‍ സ്ഥാപനങ്ങള്‍ കെട്ടിപ്പൊക്കാന്‍ വിദേശത്തു ജോലി ചെയ്യുന്ന നഴ്‌സുമാരില്‍ പണം പിരിക്കുകയും അതെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് അര്‍ഹമായ കൂലി നല്‍കാതിരിക്കുകയും ചെയ്യുന്നു.

എല്ലാ വിഭാഗം ആശുപത്രിയിലും 20000 രൂപ അടിസ്ഥാന ശമ്പളം എന്നാവശ്യവും മുന്നോട്ടു വച്ചാണ് സംഘടനകള്‍ സമരം തുടരുന്നത്.കൊള്ളലാഭവും ചൂഷണവും മുഖമുദ്രയാക്കിയ സ്വകാര്യമാനേജ്‌മെന്റുകളുടെ ധാര്‍ഷ്ട്യമാണ് നാളിതുവരെയും നഴ്‌സുമാര്‍ക്ക്കും മറ്റു ആശുപത്രി സ്റ്റാഫുകള്‍ക്കും ജീവിക്കാന്‍ ഉതകുന്ന ശമ്പളം നിഷേധിച്ചത്. മുന്‍കാലങ്ങളില്‍ നഴ്‌സുമാരുടെ സമരത്തെ മാനേജ്‌മെന്റുകള്‍ ഗുണ്ടകളെ ഇറക്കി അടിച്ചമര്‍ത്താന്‍ നോക്കിയപ്പോള്‍ നോക്കുകുത്തിയായി നിന്ന സര്‍ക്കാരുകളുടെ മനോഭാവത്തിന് ഇന്നും മാറ്റം സംഭവിച്ചിട്ടില്ല.

എല്ലാ തൊഴില്‍ സമരങ്ങളെയും തമസ്‌കരിച്ചും തെറ്റായ വാര്‍ത്തകള്‍ നിര്‍മ്മിച്ചും പൊതുജനത്തെ തൊഴില്‍ സമരത്തിന് എതിരാക്കുന്ന പതിവ് രീതിയുമായി എത്തുന്ന ചില മീഡിയയൂം ഈ സമരത്തെ പിറകോട്ടു നയിച്ചിട്ടുണ്ട്. ഇവിടെ സോഷ്യല്‍ മീഡിയയയുടെ എല്ലാ സാധ്യതായും ഉപയോഗപ്പെടുത്തണം. പ്രവാസാ ലോകത്തു നിന്ന് ചെയ്യാന്‍ കഴിയുന്ന രീതിയില്‍ ഉള്ള എല്ലാം പിന്തുണയും സഹകരണവും വാഗ്ദാനം ചെയുന്നതായും ഈ വിഷയത്തില്‍ അമേരിക്കയിലെ എല്ലാ പ്രവാസി സംഘടനകളെയും ഏകോപിപ്പിച്ചു സമരമുഖത്ത് നില്‍ക്കുന്ന നേഴ്‌സിങ് സുഹൃത്തുക്കള്‍ക്ക് വേണ്ട സഹായം നല്‍കുവാന്‍ മുന്‍കൈ ഫൊക്കാനാ എക്‌സികുട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍ അറിയിച്ചു.
Join WhatsApp News
വൈദ്യൻ 2017-07-14 14:54:45
ഭാര്യ നേഴ്സ് ആയിരിക്കും!! അമേരിക്കയിലിരുന്നു പോലും കേരളത്തിലെ നഴ്സുമ്മാരെ പിന്തുണക്കുന്നു....?
ചില ചാനൽ ചർച്ചകളിൽ ഭാര്യമാർ നേഴ്‌സായിട്ടുള്ള ഭർത്താക്കന്മാർ ഉറഞ്ഞു തുള്ളുന്നത് കണ്ടു.

വന്ന വഴി മറക്കാതിരുന്നതിനു അഭിന്ദനങ്ങൾ  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക