Image

റിവ ഗാംഗുലി ദാസ് മടങ്ങുന്നു; സന്ദീപ് ചക്രവര്‍ത്തി ന്യു യോര്‍ക്കിലെ പുതിയ കോണ്‍സല്‍ ജനറല്‍

Published on 14 July, 2017
റിവ ഗാംഗുലി ദാസ് മടങ്ങുന്നു; സന്ദീപ് ചക്രവര്‍ത്തി ന്യു യോര്‍ക്കിലെ പുതിയ കോണ്‍സല്‍ ജനറല്‍
ന്യു യോര്‍ക്ക്: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ച്ചറല്‍ റിലേഷന്‍സ് (ഐ. സി. സി. ആര്‍) ഡയറക്ടര്‍ ജനറലായി ഇന്ത്യയിലേക്കു മടങ്ങുന്ന് അംബാസഡര്‍ റിവ ഗാംഗുലി ദാസിനു പകരം ന്യു യോര്‍ക്ക് കോണ്‍സല്‍ ജനറലായി പെറുവിലെ ഇന്ത്യന്‍ അംബാസഡര്‍ സന്ദീപ് ചക്രവര്‍ത്തി ചുമതലയേല്‍ക്കും.
ഡപ്യുട്ടി കോണ്‍സല്‍ ജനറലായി സിംഗപ്പൂര്‍ ഹൈക്കമ്മീഷനിലെ ഫസ്റ്റ് സെക്രട്ടറി പരമിത ത്രിപഠിയും നിയമിതയായി.
ഒന്നേകാല്‍ വര്‍ഷമേ ആയുള്ളു ന്യു യോര്‍ക്കിലെത്തിയിട്ടെങ്കിലും ഏറെ ജനപ്രീതി നേടിയ കോണ്‍സല്‍ ജനറലാണ് റിവ ഗാംഗുലി ദാസ്. നേരത്തെ ചെക്കോസ്ലോവാക്യയില്‍ അംബാസഡറായിരുന്നു. മറ്റു രാജ്യങ്ങളുമായി സാംസ്‌കാരിക രംഗത്തു നല്ല ബന്ധം സ്രുഷ്ടിക്കുക എന്ന ലക്ഷ്യത്തോടേ ആദ്യത്തെ ഇന്ത്യന്‍ വിദ്യാഭ്യാസ മന്ത്രി മൗലാന അബുല്‍ കലാം ആസാദ് ആണു ഐ.സി.സി. ആര്‍ സ്ഥാപിച്ചത്.
ഇപ്പോള്‍ വിദേശകാര്യ വകുപ്പില്‍ സെക്രട്ടറിയായ ഞ്ജാനേശ്വര്‍ മുലായ്ക്കു പകരമാണു റിവ ഗാംഗുലി ദാസ് നിയമിതയായത്.
പുതിയ കോണ്‍സല്‍ ജനറല്‍ സന്ദീപ് ചക്രവര്‍ത്തി 1996 ബാച്ചിലെ ഐ.എഫ്.എസുകാരനാണു. വിവിധ രാജ്യങ്ങളില്‍ സേവനമനുഷ്ടിച്ചു. ബംഗ്ലാദേശില്‍ ഡപ്യൂട്ടി ഹായ് കമ്മീഷണറായിരുന്നു. ഡല്‍ഹിയില്‍ നിന്നു ഫിസിക്‌സില്‍ ബിരുദവും സോഷ്യോളജിയില്‍ മാസ്റ്റേഴ്‌സും നേടി. ജനീവ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മറ്റൊരു മാസ്റ്റര്‍ബിരുദമുണ്ട്.
ഈ മാസം 18-നു ന്യു ജെഴ്‌സിയില്‍ എഡിസണില്‍ റോയല്‍ ആല്‍ബര്‍ട്ട്‌സ് പാലസില്‍ വച്ച് കോണ്‍സല്‍ ജനറല്‍ റിവാ ഗാംഗുലി ദാസിനു ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍സ് (എഫ്.ഐ.എ) യാതയയപ്പു നല്‍കുന്നുണ്ട്.
2001- ബാച്ചിലെ എ.എഫ്.എസ് ഉദ്യോഗസ്ഥയാണു പരമിത ത്രിപഠി.
റിവ ഗാംഗുലി ദാസ് മടങ്ങുന്നു; സന്ദീപ് ചക്രവര്‍ത്തി ന്യു യോര്‍ക്കിലെ പുതിയ കോണ്‍സല്‍ ജനറല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക