Image

കുട്ടികള്‍ക്കായി 'ഡ്രീംസ്' നേതൃ പരിശീലന ക്യാമ്പ് ഡാലസില്‍

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 14 July, 2017
കുട്ടികള്‍ക്കായി 'ഡ്രീംസ്'  നേതൃ പരിശീലന ക്യാമ്പ്  ഡാലസില്‍
ഡാലസ് : കുട്ടികളുടെയും യുവജങ്ങളുടെയും  നേതൃ പരിശീലനത്തിനും വ്യക്തിത്വവികാസനത്തിനും സമഗ്രവേദിയൊരുക്കി  നടത്തുന്ന 'ഡ്രീംസ്'  ലീഡര്‍ഷിപ്പ്  പേഴ്‌സണാലിറ്റി ഡവലപ്പ്‌മെന്റ്  ക്യാംപിനുള്ള രജിസ്‌ട്രേഷന്‍  സ്വീകരിച്ചു തുടങ്ങി. ഫാ. ലിജോ പാത്തിക്കല്‍, സിഎംഐ ഡയറക്റ്ററായി  ലൂസിയാന കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന 'ലെറ്റ് അസ് ഡ്രീംസ്' എന്ന യുവജന പരിശീലന പദ്ധതിയും,  ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യുക്കേഷന്‍ സെന്റര്‍ ഡാളസും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

 ആഗസ്റ്റ് 7  മുതല്‍ 11 വരെ  (തിങ്കള്‍ വെള്ളി ) ദിവസങ്ങളില്‍  കേരള അസോസിയഷന്‍ ഓഡിറ്റോറിയത്തില്‍  രാവിലെ ഒന്‍പതു മുതല്‍ ഉച്ച കഴിഞ്ഞു മൂന്നുവരെയാണ്  ക്യാമ്പ്.  മിഡില്‍ സ്‌കൂള്‍ കുട്ടികളുടെ സമഗ്രമായ വളര്‍ച്ച ലക്ഷ്യമിടുന്ന ക്യാംപില്‍ ലീഡര്‍ഷിപ് , ഡിസിഷന്‍ മേക്കിംഗ്, ടൈം മാനേജ്മന്റ്, മനാവിക മൂല്യങ്ങള്‍ എന്നിവയിലൂന്നിയുള്ള പരിശീലങ്ങള്‍ ഉണ്ടാകും. മുന്‍ വര്‍ഷങ്ങളില്‍ നടന്ന ക്യാമ്പ് വന്‍ വിജയമായിരുന്നു. ക്യാംപിനുള്ള വിദ്യാര്‍ഥികള്‍ ജൂലൈ 25 നു മുന്‍പായി  രജിസ്റ്റര്‍ ചെയ്യണമെന്നു ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപറയുന്ന കോര്‍ഡിനേറ്റേഴ്‌സുമായി ബന്ധപ്പെടുക.

ഹരിദാസ് തങ്കപ്പന്‍ (214 908 5686).
സിബി വാരിക്കാട്ട്  469 360 9200
ഷാജി തോമസ്  214 966 6627
ജോണ്‍സണ്‍ കുര്യാക്കോസ് 972 310 3455,
ഫാ. ലിജോ പാത്തിക്കല്‍  318 614 0444
email :letusdreamusa@gmail.com
www.letusdream.org/dreams/dallasdreams
Location: India Cutlral & Education Center, 3821 Broadway , Garland, Texas 75043

കുട്ടികള്‍ക്കായി 'ഡ്രീംസ്'  നേതൃ പരിശീലന ക്യാമ്പ്  ഡാലസില്‍
കുട്ടികള്‍ക്കായി 'ഡ്രീംസ്'  നേതൃ പരിശീലന ക്യാമ്പ്  ഡാലസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക